എംജി സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പ്; ചരിത്ര വിജയം നേടി എസ്എഫ്‌ഐ, മുഴുവന്‍ സീറ്റിലും വിജയം

മത്സരിച്ച 27 സീറ്റിലും എസ്എഫ്‌ഐ സീറ്റുറപ്പിച്ചു.

കോട്ടയം: എംജി സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ചരിത്ര വിജയം നേടി എസ്എഫ്‌ഐ. മത്സരിച്ച 27 സീറ്റിലും എസ്എഫ്‌ഐ സീറ്റുറപ്പിച്ചു. ചെയര്‍മാനായി തലയോലപ്പറമ്പ് ഡിബി കോളേജിലെ അമല്‍രാജും ജനറല്‍ സെക്രട്ടറിയായി കോന്നി എസ്എസ് എസ്എന്‍ഡിപി യോഗം കോളേജിലെ എസ് മുഹമ്മദ് അബ്ബാസും തെരഞ്ഞെടുക്കപ്പെട്ടു.

വൈസ് ചെയര്‍പേഴ്സണ്‍മാരായി കെപി അരുന്ധതി (സെന്റ് ജോര്‍ജ് കോളേജ്, അരുവിത്തുറ), ശ്രീക്കുട്ടന്‍ വിജയന്‍ (കാലടി ശ്രീശങ്കര കോളേജ്), അമല്‍ സുധാകരന്‍ (തൊടുപുഴ ന്യൂമാന്‍ കോളേജ്) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. ജോയിന്റ് സെക്രട്ടറിമാര്‍: അതുല്യ ഉണ്ണി (ഡിബി കോളേജ്, തലയോലപ്പറമ്പ്), ബോബിന്‍സ് ജോസഫ് ജോര്‍ജ് (എറണാകുളം മഹാരാജാസ് കോളേജ്) എന്നിവരാണ് മറ്റ് ഭാരവാഹികള്‍.

എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളായി ടിജെ അഭിജിത്, കെഎസ് അമല്‍, സി ആര്‍ വിഷ്ണുരാജ്, എം അനന്തുദേവ്, കെജെ അഫ്താബ്, ബി ആഷിക്, അമൃത സന്തോഷ്, അരുണ്‍ റെജി, ചാള്‍സ് ജോണി, ടി എസ് ഐശ്വര്യ, നവനീത് എസ് കുമാര്‍, എസ് വിഷ്ണുകുമാര്‍, ജിദീവ് രാജു, കെ എം പാര്‍വതി, അലന്‍ ബേബി എന്നിവരും അക്കൗണ്ട്സ് കമ്മിറ്റി അംഗങ്ങളായി എ ഫിറോസ്, ആനന്ദ് വിശ്വനാഥ്, സിബിന്‍ ചാക്കോ, ഡിബിന്‍ ജോണി, കിരണ്‍ ജോസഫ് എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

Exit mobile version