ഇത് രണ്ടാം ജന്മം, അണലി കടിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ജീവിതത്തിലേക്ക് മടങ്ങിയെത്തി വിദ്യാര്‍ത്ഥി

അണലി കടിച്ച് അഞ്ച് ദിവസത്തിനകം ജീവിതത്തിലേക്ക് മടങ്ങിയെത്തി വിദ്യാര്‍ത്ഥി. തട്ടാമലയിലെ ഇരവിപുരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനി സഫ്‌നയെന്ന പതിനഞ്ചുകാരിയെയാണ് അണലി കടച്ചത്.

കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് വിദ്യാര്‍ത്ഥിയെ പാമ്പുകടിച്ചത്. വീടിനടുത്തുള്ള ഇടറോഡില്‍ വെച്ചാണ് സഫ്‌നയ്ക്ക് പാമ്പുകടിയേറ്റത്. നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തി. ഉടനെ പ്രഥമശുശ്രൂഷയും സുരക്ഷാസംവിധാനങ്ങളും നല്‍കി. പിന്നീട് ബൈക്കില്‍ മേവറത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു.

സംഭവസ്ഥലത്ത് വെച്ച് തന്നെ അണലിയെ പിടികൂടി. കടിച്ച പാമ്പിനെ തിരിച്ചറിഞ്ഞതോടെ ചികിത്സയും എളുപ്പമായി. അഞ്ചുദിവസത്തോളം തീവ്രപരിചരണ വിഭാഗത്തിലായിരുന്ന കുട്ടിയുടെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി ഉണ്ടായതോടെയാണ് വാര്‍ഡിലേക്കു മാറ്റിയത്.

Exit mobile version