യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതായി പരാതി

മലപ്പുറം; മലപ്പുറത്ത് അധ്യാപികയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് യുവതിയുടെ നഗ്‌നദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതായി പരാതി. സംഭവത്തിന് പിന്നാലെ പ്രതി വിദേശത്തേക്ക് കടന്നു.

വിദേശത്തേക്ക് കടന്ന പ്രതിക്കെതിരെ പീഡനക്കേസില്‍ കുറ്റിപ്പുറം പോലീസില്‍ പരാതി നല്‍കിയെങ്കിലും ഇര മരിക്കുന്ന സംഭവങ്ങളില്‍ മാത്രമേ പ്രതിയെ നാട്ടിലെത്തിച്ച് അറസ്റ്റു ചെയ്യാനാവൂ എന്ന നിലപാടിലായിരുന്നു പോലീസ്.

വിവാഹം കഴിക്കാമെന്ന് ഉറപ്പ് നല്‍കി യുവതിയെ പീഡിപ്പിക്കുകയായിരുന്നു. ശേഷം യുവതിയുടെ നഗ്‌നചിത്രങ്ങള്‍ ദൃശ്യങ്ങള്‍ എടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. ഇതിനൊപ്പം ഫോണ്‍ നമ്പറും അഡ്രസും നല്‍കി. തിങ്കളാഴ്ച്ച സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച ഈ പോസ്റ്റ് കണ്ട് നിരവധി പേരാണ് യുവതിയുടെ ഫേയ്‌സ്ബുക്ക് അക്കൗണ്ടുകളിലേക്ക് അശ്ലീല കോളുകളും സന്ദേശങ്ങളുമായി എത്തിയത്.

പ്രതിയിപ്പോള്‍ അജ്മാനിലെ വസ്ത്രനിര്‍മാണ യൂണിറ്റിലെ അഡ്മിനിസ്‌ട്രേഷന്‍ മാനേജരാണ്. വിദേശത്തുളള പ്രതി ദൃശ്യങ്ങളും സന്ദേശങ്ങളും അപ്പ്‌ലോഡ് ചെയ്തതിന്റെ തെളിവുകളും ലഭിച്ചിട്ടുണ്ട്. നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ചതോടെ പുറത്തിറങ്ങാനാവാത്ത സ്ഥിതിയിലാണിപ്പോള്‍ യുവതി.

Exit mobile version