നിലമ്പൂരില്‍ കാട്ടാനയുടെ ആക്രമണം; ഒരാള്‍ക്ക് പരിക്ക്

നിലമ്പൂര്‍: നിലമ്പൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക്. മൂത്തേടം ഉച്ചക്കുളം കോളനിയിലെ കുട്ടനെയാണ് കാട്ടാന ആക്രമിച്ചത്. വനത്തില്‍ വെച്ചായിരുന്നു സംഭവം.

തിങ്കളാഴ്ച വൈകുന്നേരം ആറോടെയാണ് സംഭവം. പടുക്ക വനത്തില്‍ വെച്ച് കുട്ടനെ ആന കയറി ആക്രമിക്കുകയായികരുന്നു. വനവിഭവങ്ങള്‍ ശേഖരിച്ച് തിരിച്ചു വീട്ടിലേക്ക് വരുന്നതിനിടെയാണ് സംഭവം. വീടിനോട് അല്‍പ്പം അകലെവച്ചായിരുന്നു ആനയുടെ ആക്രമണം.

കുട്ടനൊപ്പം വേറെ ആളുകളും ഉണ്ടായിരുന്നു. കൂടെയുള്ളവര്‍ ബഹളം വെച്ചതോടെയാണ് ആന പിന്തിരിഞ്ഞത്. വിവരമറിയിച്ചതിന് പിന്നാലെ വനപാലകരെത്തിയാണ് കുട്ടനെ ജീപ്പില്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചത്. തുമ്പിക്കൈ കൊണ്ടുള്ള അടിയേറ്റ് കുട്ടന്റെ വലതു തോളെല്ല് പൊട്ടിയിട്ടുണ്ട്. വാരിയെല്ലിനും ക്ഷതമുണ്ട്.

Exit mobile version