സൂര്യഗ്രഹണം; ഡിസംബര്‍ 26ന് ശബരിമല ക്ഷേത്ര നട നാല് മണിക്കൂര്‍ അടച്ചിടും

സൂര്യഗ്രഹണത്തെ തുടര്‍ന്ന് രവിലെ 7:30 മുതല്‍ 11:30 വരെ ആണ് ക്ഷേത്രനട അടച്ചിടുക.

സന്നിധാനം: സൂര്യഗ്രഹണം കണക്കിലെടുത്ത് ഡിസംബര്‍ 26ന് ശബരിമല ക്ഷേത്ര നട നാല് മണിക്കൂര്‍ അടച്ചിടും. സൂര്യഗ്രഹണത്തെ തുടര്‍ന്ന് രവിലെ 7:30 മുതല്‍ 11:30 വരെ ആണ് ക്ഷേത്രനട അടച്ചിടുക.

മണ്ഡലപൂജയുടെ തലേ ദിവസമാണ് നട അടച്ചിടുക. ആ ദിവസമുള്ള മറ്റ് പൂജകള്‍ നടതുറന്നതിന് ശേഷം നടത്തും. നട അടച്ചിടണമെന്ന് തന്ത്രി ദേവസ്വത്തോട് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ദേവസ്വം എക്‌സിക്യൂട്ടിവ് ഓഫീസര്‍ അനുമതി നല്‍കുകയായിരുന്നു.

അതേസമയം, ശബരിമല തുറന്ന് ആദ്യ ആഴ്ച പിന്നിടുമ്പോള്‍ സന്നിധാനത്ത് വന്‍ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. ഇന്നലെ വരെ നാല് ലക്ഷത്തിലധികം തീര്‍ത്ഥാടകര്‍ ദര്‍ശനം നടത്തി. നിലവില്‍ നിയന്ത്രണങ്ങളിലാത്തതിനാല്‍ തീര്‍ത്ഥാടകര്‍ക്ക് കൂടുതല്‍ സമയം കാത്തു നില്‍ക്കേണ്ട സാഹചര്യമില്ല.

Exit mobile version