പഠന യാത്രയ്ക്കിടെ വിദ്യാര്‍ത്ഥിയെ പാമ്പ് കടിച്ച സംഭവം; ചികിത്സ വൈകിച്ചെന്ന് പരാതി

കൊട്ടാരക്കര; പഠന യാത്രയ്ക്കിടയില്‍ പാമ്പുകടിയേറ്റ 12-കാരന് ചികിത്സ വൈകിച്ചെന്ന് പരാതി. രക്ഷകര്‍ത്താക്കള്‍ എത്താന്‍ വൈകിയതിനെ തുടര്‍ന്നാണ് ചികിത്സ വൈകിപ്പിച്ചത്. കൊട്ടാരക്കര നെടുമണ്‍കാവ് ഗവണ്‍മെന്റ് യുപി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയെയാണ് പഠന യാത്രയ്ക്കിടെ പാമ്പ് കടിച്ചത്. തെന്മല വനത്തില്‍ വെച്ചായിരുന്നു സംഭവം.

നവംബര്‍ മാസം 16-നായിരുന്നു സ്‌കൂളില്‍ നിന്നും പഠന യാത്രയ്ക്കായി അധ്യാപകരും വിദ്യാര്‍ത്ഥികളും പുറപ്പെട്ടത്. തുടര്‍ന്ന് തെന്മല വനത്തില്‍ വെച്ച് കുട്ടിയെ പാമ്പ് കടിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ തന്നെ അധ്യാപകര്‍ ആശുപത്രിയിലേക്ക് കൊണ്ടു പോയതായി വിദ്യാര്‍ഥികള്‍ പറയുന്നു.

പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ നിന്നും പ്രാഥമിക ചികിത്സയ്ക്കു ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് എത്തിച്ചു. സംഭവത്തില്‍ വിഷ ചികിത്സ തുടങ്ങാന്‍ വൈകി എന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.

എന്നാല്‍ രക്ഷിതാക്കള്‍ എത്തിയെങ്കില്‍ മാത്രമേ ആന്റിവന ചികിത്സ തുടങ്ങു എന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതിനാലാണ് കാത്തിരുന്നതെന്ന് അധ്യാപകരുടെ വാദം.

Exit mobile version