സംസ്ഥാന വ്യാപകമായി ഇന്ന് കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്

കേരള സര്‍വകലാശാലയിലെ മാര്‍ക്ക് തട്ടിപ്പില്‍ അന്വേഷണം ആവശ്യപ്പെട്ട് കെഎസ്‌യു നിയമസഭയിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.

തിരുവനന്തപുരം: ഇന്ന് സംസ്ഥാന വ്യാപകമായി കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്. ഷാഫി പറമ്പില്‍ എംഎല്‍എ ഉള്‍പ്പെടെ കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന പോലീസ് ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ചാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

കേരള സര്‍വകലാശാലയിലെ മാര്‍ക്ക് തട്ടിപ്പില്‍ അന്വേഷണം ആവശ്യപ്പെട്ട് കെഎസ്‌യു നിയമസഭയിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. എംജി റോഡ് തടസപ്പെടുത്തിക്കൊണ്ട് മുന്നോട്ടുനീങ്ങിയ മാര്‍ച്ചിന് നേരെ പോലീസ് രണ്ടുതവണ ഗ്രനേഡും ഒരു തവണ ടിയര്‍ ഗ്യാസും ജലപീരങ്കിയും പ്രയോഗിച്ചു. തുടര്‍ന്ന് ലാത്തി വീശി.

പ്രതിഷേധത്തിനിടയില്‍ ഷാഫി പറമ്പില്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഷാഫി പറമ്പിലിന്റെ തലയ്ക്ക് പൊട്ടലുണ്ട്. ഇതില്‍ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദ്.

Exit mobile version