ശക്തമായ ഇടിമിന്നല്‍; ഇരമത്തൂര്‍ പ്രദേശത്ത് വീടുകള്‍ക്ക് നാശം, അഞ്ച് ഫാനുകള്‍ കത്തിപ്പോയി

വിജയന്റെ വീട്ടിലെ അഞ്ച് ഫാനുകളാണ് ഒരേ നിമിഷത്തില്‍ കത്തിപ്പോയത്.

ആലപ്പുഴ: കഴിഞ്ഞ ദിവസം വൈകുന്നേരമുണ്ടായ ശക്തമായ ഇടിമിന്നലില്‍ വീടുകള്‍ക്ക് നാശം സംഭവിച്ചു. ഇരമത്തൂര്‍ പ്രദേശത്താണ് വ്യാപക നാശം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കോയിക്കലേത്ത് വിജയന്‍ (63), പഴവൂര്‍ തെക്കേതില്‍ പ്രസന്നന്‍ (52) എന്നിവരുടെ വീടുകള്‍ക്കാണ് ഇടിമിന്നലില്‍ നാശം സംഭവിച്ചത്.

വിജയന്റെ വീട്ടിലെ അഞ്ച് ഫാനുകളാണ് ഒരേ നിമിഷത്തില്‍ കത്തിപ്പോയത്. വീടിന് മുകളിലെ കോണ്‍ക്രീറ്റ് അടര്‍ന്ന് ചോര്‍ച്ചയും സംഭവിച്ചു. പ്രസന്നന്റെ വീട്ടിലെ ഒരു ഫാന്‍ കത്തിപ്പോയി. ഇടിമിന്നലേറ്റ സമയം വൈദ്യുതി ഇല്ലായിരുന്നതുകാരണം ടിവി, ഫ്രിഡ്ജ് തുടങ്ങിയ ഉപകരണങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടോ എന്നറിയാന്‍ സാധിച്ചിട്ടില്ലെന്ന് പ്രസന്നന്‍ പറയുന്നു. ശക്തമായ ഇടിമിന്നലിനെ തുടര്‍ന്ന് കനത്ത ജാഗ്രതാ നിര്‍ദേശമാണ് അധികൃതര്‍ നല്‍കുന്നത്.

Exit mobile version