സംസ്ഥാന സ്‌കൂള്‍ കായിക മേള; പാലക്കാടിന് കിരീടം; കോതമംഗലം മാര്‍ ബേസില്‍ ചാമ്പ്യന്‍മാര്‍

കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ പാലക്കാടിന് കിരീടം. 201 പോയിന്റ് സ്വന്തമാക്കിയാണ് പാലക്കാട് ജില്ല ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടിയത്. പുറകേ 157 പോയിന്റുകള്‍ നേടി എറണാകുളം രണ്ടാമതെത്തി. കോഴിക്കോടാണ് മൂന്നാമത്.

സ്‌കൂള്‍ കിരീടം കോതമംഗലം മാര്‍ ബേസില്‍ നേടി. 62 പോയിന്റ് നേടിയാണ് മാര്‍ ബേസില്‍ കിരീടം സ്വന്തമാക്കിയത്. പാലക്കാട് കല്ലടി സ്‌കൂള്‍ രണ്ടാമതെത്തി. കല്ലടി സ്‌കൂള്‍ 58 പോയിന്റ് നേടി.

പോള്‍വാള്‍ട്ടിലെ പ്രകടനമാണ് മാര്‍ ബേസിലിന് നിര്‍ണായകമായത്. മൂന്ന് വര്‍ഷത്തിന് ശേഷമാണ് പാലക്കാട് കിരീടം നേടിയത്.

Exit mobile version