ഉദ്യോഗാര്‍ത്ഥികള്‍ക്ക് സൗജന്യ പിഎസ്‌സി പരിശീലനം നല്‍കി തൃപ്പൂണിത്തുറ ഹില്‍ പാലസ് പോലീസ് സ്‌റ്റേഷന്‍; ഓരോ ബാച്ചിലും നൂറിലധികം കുട്ടികള്‍

രണ്ട് ബാച്ചുകളിലായി ഇരുന്നൂറോളം പേരാണ് പഠിക്കാന്‍ എത്തുന്നത്.

തൃപ്പൂണിത്തുറ: ഉദ്യോഗാര്‍ത്ഥികള്‍ക്ക് സൗജന്യ പിഎസ്‌സി പരിശീലനം നല്‍കി തൃപ്പൂണിത്തുറ ഹില്‍ പാലസ് പോലീസ് സ്‌റ്റേഷന്‍. തികച്ചും സൗജന്യമായി പരിശീലനം നല്‍കുന്നത് സംസ്ഥാനത്തിന് തന്നെ പുതിയ മാതൃക കൂടിയാണ്. ബസിറങ്ങി പോലീസ് സ്റ്റേഷനിലേക്ക് ധൈര്യപൂര്‍വ്വം നിരവധി പെണ്‍കുട്ടികളും അമ്മമാരും ആണ് എത്തുന്നത്. രണ്ട് ബാച്ചുകളിലായി ഇരുന്നൂറോളം പേരാണ് പഠിക്കാന്‍ എത്തുന്നത്.

മത്സര പരീക്ഷകളുടെ പരിശീലനത്തിന് പോകുമ്പോഴും കുട്ടികളേപ്പറ്റി ആശങ്കയുള്ളവര്‍ക്കും ധൈര്യമായി കുട്ടികളെ ഇവിടെ എത്തിക്കാമെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. പോലീസ് സ്റ്റേഷന്റെ മുകളിലെ നിലയിലെ ഹാളിലാണ് കോച്ചിംഗ് ക്ലാസ് നടക്കുന്നത്. ശനിയും ഞായറും ഉച്ചവരെയാണ് ക്ലാസ്. ഓരോ ബാച്ചിലും നൂറിലധികം പേരാണ് പഠിക്കാന്‍ ഉള്ളത്.

ചിലര്‍ ഉദ്യോഗാര്‍ത്ഥികള്‍ കുഞ്ഞുങ്ങളുമായാണ് ക്ലാസിലെത്തുന്നത്. വിദ്യാ സമ്പന്നരായവര്‍ക്ക് നല്ല ജോലി ലഭിച്ചാല്‍ കുറ്റകൃത്യങ്ങള്‍ കുറയുകയും അതുവഴി പോലീസിന്റെ ജോലിഭാരം ഇല്ലാതാകുകയും ചെയ്യുമെന്നാണ് കണക്ക് കൂട്ടുന്നത്. സിലബസ് അനുസരിച്ചാണ് പഠനം പുരോഗമിക്കുന്നത്. വിഷയത്തില്‍ നേരത്തെ ക്ലാസ് എടുത്ത് പരിചയ സമ്പന്നരായ അധ്യാപകരും പോലീസുകാരുമാണ് ക്ലാസ് നയിക്കുന്നത്. മികച്ച പ്രതികരണം തന്നെയാണ് ക്ലാസിന് ലഭിക്കുന്നതും. ഏവര്‍ക്കും മാതൃക കൂടിയാണ് ഈ നടപടി.

Exit mobile version