ശബരിമല; സുപ്രീംകോടതി വിധിയില്‍ പ്രായോഗികമായി സ്റ്റേ ഉണ്ട്; എകെ ബാലന്‍

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന ഹര്‍ജികള്‍ വിശാല ബെഞ്ചിലേക്ക് വിട്ടതോടെ ഫലത്തില്‍ കേസ് റീ ഓപ്പണ്‍ ചെയ്ത സ്ഥിതിയാണെന്ന് നിയമമന്ത്രി എകെ ബാലന്‍. അതിനാല്‍ ശബരിമല യുവതീപ്രവേശനത്തില്‍ പ്രായോഗികമായി സ്റ്റേ ഉണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ നിയമപരമായി സ്റ്റേ ഇല്ലെന്നും മന്ത്രി പറഞ്ഞു.

നിയമപരമായി പരിശോധിക്കുമ്പോള്‍ സ്റ്റേ ഇല്ല. പ്രായോഗികമായി നോക്കിയാല്‍ സ്റ്റേ ഉണ്ട്. ഔപചാരികമായി സ്റ്റേ ചെയ്തിട്ടില്ല എന്നു പറയുമ്പോഴും പ്രയോഗത്തില്‍ അത് സ്റ്റേ ചെയ്തിട്ടുണ്ട്- മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

അതെസമയം, ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണ്ട എന്നാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം.ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പുതിയ വിധിയില്‍ അവ്യക്തത നിലനില്‍ക്കുന്നതിനാല്‍ വിധിയില്‍ വ്യക്തത വരുന്നതുവരെ ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കേണ്ടെന്നാണ് സര്‍ക്കാരിന് കിട്ടിയ നിയമോപദേശം.

Exit mobile version