സംസ്ഥാനത്ത് വീണ്ടും ട്രഷറി നിയന്ത്രണം; ബില്ലുകളും ചെക്കുകളും മാറി നല്‍കരുതെന്ന് സര്‍ക്കുലര്‍

31 ഇനങ്ങള്‍ക്കാണ് ഇപ്പോള്‍ നിയന്ത്രണത്തില്‍ ഇളവ് നല്‍കിയിരിക്കുന്നത്.

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ട്രഷറി നിയന്ത്രണം. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ അവസാനം കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയ ശേഷം ഇതാദ്യമായാണ് കര്‍ശന ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തിയത്. സര്‍ക്കാര്‍ നേരിടുന്ന സാമ്പത്തിക ഞെരുക്കത്തിന് ഭാഗമായാണ് ആണ് ട്രഷറി പ്രവര്‍ത്തനത്തിന് ഇന്ന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ദൈനംദിന ആവശ്യങ്ങള്‍ക്കുള്ള ബില്ലുകളും ചെക്കുകളും ഉള്‍പ്പടെ മാറി നല്‍കരുതെന്ന് ഡയറക്ടര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. ശബരിമല, ലൈഫ് മിഷന്‍, ദുരിതാശ്വാസനിധി എന്നിവയ്ക്ക് ഇളവ് നല്‍കിയിട്ടുണ്ട്. ദൈനംദിന ചെലവുകള്‍ ആയ വേയ്‌സ് ആന്റ് മീന്‍സ് ഉള്‍പ്പെടെയുള്ള ബില്ലുകള്‍ മാറരുതെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. തദ്ദേശ സ്ഥാപനങ്ങള്‍ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ഈ നിയന്ത്രണം ബാധകമാണ്.

31 ഇനങ്ങള്‍ക്കാണ് ഇപ്പോള്‍ നിയന്ത്രണത്തില്‍ ഇളവ് നല്‍കിയിരിക്കുന്നത്. ശബരിമലയിലേക്കുള്ള ചെലവുകള്‍, ലൈഫ് പദ്ധതിയുടെ വിഹിതം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി, മരുന്നുകളുടെ ബില്ലുകള്‍, മണ്ണെണ്ണ സബ്‌സിഡി, ലോട്ടറിയുടെ സമ്മാനം എന്നിവക്കാണ് നിയന്ത്രണത്തില്‍ ഇളവുള്ളത്. ഇവ ഒഴികെ ഒരു ബില്ലുകളും മാറി നല്‍കരുതെന്ന് കര്‍ശന നിര്‍ദ്ദേശമാണ് ട്രഷറി ഡയറക്ടര്‍ എല്ലാ ട്രഷറി ഓഫീസര്‍മാര്‍ക്കും അയച്ച ഉത്തരവില്‍ ഉള്ളത്.

Exit mobile version