ശബരിമലയില്‍ യുവതികളെ കയറ്റിവിടേണ്ടതില്ലെന്ന സര്‍ക്കാര്‍ നിലപാട് ഉചിതം; ഹര്‍ജികള്‍ വിശാല ബഞ്ചിന് വിട്ടത് ആശ്വാസകരമെന്നും മേല്‍ശാന്തി സുധീര്‍ നമ്പൂതിരി

മണ്ഡലകാല തീര്‍ത്ഥാടനത്തിനായി ശബരിമല നട ഇന്ന് തുറക്കും. കനത്ത സുരക്ഷയില്‍ തന്നെയാണ് ഇത്തവണയും ശബരിമല നട തുറക്കുക. വൈകുന്നേരം അഞ്ച് മണിക്കാണ് നട ഭക്തര്‍ക്കായി തുറന്നു കൊടുക്കുന്നത്.

പത്തനംതിട്ട: മണ്ഡലകാല തീര്‍ത്ഥാടനത്തിനായി ശബരിമല നട ഇന്ന് തുറക്കും. കനത്ത സുരക്ഷയില്‍ തന്നെയാണ് ഇത്തവണയും ശബരിമല നട തുറക്കുക. വൈകുന്നേരം അഞ്ച് മണിക്കാണ് നട ഭക്തര്‍ക്കായി തുറന്നു കൊടുക്കുന്നത്.

അതേസമയം, മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമലനട ഇന്ന് തുറക്കുന്ന പശ്ചാത്തലത്തില്‍ ഈ വര്‍ഷം നല്ല തീര്‍ത്ഥാടന കാലമാകുമെന്ന ശുഭപ്രതീക്ഷ പ്രകടിപ്പിച്ച് ശബരിമല നിയുക്ത മേല്‍ശാന്തി എകെ സുധീര്‍ നമ്പൂതിരി. വിശാല ബഞ്ചിന് യുവതീ പ്രവേശന ഹര്‍ജികള്‍ വിട്ടത് ആശ്വാസകരമാണെന്നും മുന്‍ വര്‍ഷത്തേക്കാള്‍ തീര്‍ത്ഥാടകര്‍ കൂടുതലായി എത്തുമെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു. യുവതികളെ കയറ്റിവിടേണ്ടതില്ലെന്ന സര്‍ക്കാര്‍ നിലപാട് ഉചിതമാണെന്നും നിയുക്ത മേല്‍ശാന്തി പ്രതികരിച്ചു.

വൈകിട്ട് അഞ്ച് മണിക്കാണ് ശബരിമല നടതുറക്കുക. ഇന്ന് പ്രത്യേക പൂജകള്‍ ഇല്ല. ശബരിമല തീര്‍ത്ഥാടന കാലത്തെ കുറിച്ച് ആശങ്കയില്ലെന്ന് ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ വിഎസ് രാജേന്ദ്ര പ്രസാദും പ്രതികരിച്ചു.

Exit mobile version