ഇനി അധികം ഭാരം ചുമക്കേണ്ട! ചുമട്ടു തൊഴിലാളികള്‍ക്ക് ആശ്വാസമായി ചുമടിന്റെ ഭാരം കുറയ്ക്കാന്‍ നിയമഭേദഗതി

ചുമട്ടു തൊഴിലാളികള്‍ എടുക്കുന്ന ചുമടിന്റെ പരമാവധി ഭാരം 75 കിലോഗ്രാമില്‍ നിന്ന് 55 കിലോഗ്രാമായി കുറയ്ക്കുന്നതിന് കേരള ഹെഡ്‌ലോഡ് വര്‍ക്കേഴ്‌സ് ആക്ടില്‍ ഭേദഗതി കൊണ്ടുവരാന്‍ തീരുമാനം.

തിരുവനന്തപുരം: ചുമട്ടു തൊഴിലാളികള്‍ക്ക് ആശ്വാസം. ചുമട്ടു തൊഴിലാളികള്‍ എടുക്കുന്ന ചുമടിന്റെ പരമാവധി ഭാരം 75 കിലോഗ്രാമില്‍ നിന്ന് 55 കിലോഗ്രാമായി കുറയ്ക്കുന്നതിന് കേരള ഹെഡ്‌ലോഡ് വര്‍ക്കേഴ്‌സ് ആക്ടില്‍ ഭേദഗതി കൊണ്ടുവരാന്‍ തീരുമാനം.

ഇതു സംബന്ധിച്ച കരടുബില്‍ മന്ത്രിസഭ അംഗീകരിച്ചു. സ്ത്രീകളും പതിനഞ്ചിനും പതിനെട്ടിനും ഇടയ്ക്ക് പ്രായമുള്ള ചെറുപ്പക്കാരും എടുക്കുന്ന ചുമടിന്റെ പരമാവധി ഭാരം 35 കിലോഗ്രാമായി നിജപ്പെടുത്തുന്നതിനും ബില്ലില്‍ വ്യവസ്ഥയുണ്ട്.

ജനീവയില്‍ നടന്ന അന്താരാഷ്ട്ര തൊഴില്‍ സമ്മേളനം അംഗീകരിച്ച ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് ചുമടിന്റെ ഭാരം കുറയ്ക്കാന്‍ നിയമ ഭേദഗതി കൊണ്ടുവരുന്നത്.

Exit mobile version