ശബരിമല; സംസ്ഥാനം കനത്ത ജാഗ്രതയില്‍; വ്യാജ പ്രചരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് പോലീസ്

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 28 നായിരുന്നു ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള ഭരണഘടന ബെഞ്ചിന്റെ വിധി വന്നത്.

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന വിധിക്കെതിരെ സമര്‍പ്പിച്ചിരിക്കുന്ന റിവ്യു ഹര്‍ജികളില്‍ നാളെ വിധി വരാനിരിക്കെ സംസ്ഥാനത്ത് കനത്ത ജാഗ്രത. വിധിയുടെ മറവില്‍ ആരെങ്കിലും അക്രമപ്രവര്‍ത്തനങ്ങള്‍ക്കോ , വിദ്വേഷ പ്രചരണങ്ങള്‍ക്കോ ശ്രമിച്ചാല്‍ കര്‍ശന നടപടിയെന്ന് പോലീസ് വ്യക്തമാക്കി.

വിധി ദുര്‍വ്യാഖ്യാനം ചെയ്ത് നവമാധ്യമങ്ങള്‍ വഴി തെറ്റായ പ്രചരണം നടത്തുന്നവര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്ന് പോലീസ് വ്യക്തമാക്കി. ശബരിമല വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് എത്തിയ അമ്പതിലധികം പുനഃപരിശോധന ഹര്‍ജികളിലാണ് നാളെ സുപ്രീകോടതി വിധി പറയുന്നത്.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 28 നായിരുന്നു ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള ഭരണഘടന ബെഞ്ചിന്റെ വിധി വന്നത്. ഇതിനെതിരെയാണ് റിവ്യൂ ഹര്‍ജികള്‍ സമര്‍പ്പിച്ചിരിക്കുന്നത്.

Exit mobile version