പാലക്കാട് ലോറിയില്‍ നിന്ന് മാര്‍ബിള്‍ ഇറക്കുന്നതിനിടെ അപകടം; രണ്ട് തൊഴിലാളികള്‍ക്ക് ദാരുണ മരണം

മാര്‍ബിള്‍ ഇറക്കുന്നതിനിടെ മാര്‍ബളിനടിയില്‍പ്പെട്ടാണ് തൊഴിലാളികള്‍ മരണപ്പെട്ടത്.

പാലക്കാട്: ലോറിയില്‍ നിന്ന് മാര്‍ബിള്‍ ഇറക്കുന്നതിനിടെ ഉണ്ടായ അപകടത്തില്‍ രണ്ട് തൊഴിലാളികള്‍ക്ക് ദാരുണ മരണം. പാലക്കാട് കോട്ടായി ചെറുകുളത്തിന് സമീപമാണ് അപകടമുണ്ടായത്. മാര്‍ബിള്‍ ഇറക്കുന്നതിനിടെ മാര്‍ബളിനടിയില്‍പ്പെട്ടാണ് തൊഴിലാളികള്‍ മരണപ്പെട്ടത്.

ചെറുകുളം സ്വദേശികളായ വിശ്വനാഥന്‍, ശ്രീധരന്‍ എന്നിവരാണ് മാര്‍ബിളിനടിയില്‍പ്പെട്ട് മരിച്ചത്. കയറ്റിറക്കു തൊഴിലാളികളായിരുന്നു ഇരുവരും. കണ്ടെയ്നര്‍ ലോറിയിലെത്തിച്ച മാര്‍ബിള്‍ പുറത്തേക്ക് ഇറക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

ഇരുവരും മാര്‍ബിളിന് ഇടയില്‍ കുരുങ്ങുകയായിരുന്നു. ഇരുവരും തല്‍ക്ഷണം മരിച്ചു. ക്രെയിന്‍ ഉപയോഗിച്ച് മാര്‍ബിള്‍ പാളികള്‍ നീക്കിയതിനു ശേഷമാണ് മൃതദേഹങ്ങള്‍ പുറത്തെടുക്കാനായത്.

Exit mobile version