അമ്പലപ്പുഴയില്‍ കാന്‍സര്‍ രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്

അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ 12,13 വാര്‍ഡുകളിലാണ് കാന്‍സര്‍ രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് കണ്ടെത്തിയത്

ആലപ്പുഴ: അമ്പലപ്പുഴയില്‍ കാന്‍സര്‍ രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട്. അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ 12,13 വാര്‍ഡുകളിലാണ് കാന്‍സര്‍ രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് കണ്ടെത്തിയത്. ഈ പ്രദേശങ്ങളിലെ ഒരു വീട്ടില്‍ ഒരാള്‍ക്കെങ്കിലും രോഗം പിടിപ്പെട്ടിട്ടുണ്ടാകുമെന്നാണ് ഡോ ഷിബുവിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം മുമ്പ് ആരോഗ്യവകുപ്പ് നടത്തിയ പഠനത്തില്‍ വ്യക്തമാക്കിയത്. സംസ്ഥാനത്ത് ശരാശരി കാന്‍സര്‍ ബാധിതര്‍ ആയിരത്തില്‍ ഒരാള്‍ എന്ന (0.00135%) അനുപാതത്തിലാണ് ഉള്ളത്.

പ്രദേശത്ത് കാപ്പിത്തോടുമായി ബന്ധപ്പെട്ട മേഖലകളിലാണ് നാലില്‍ ഒരാളെന്ന നിരക്കില്‍ കാന്‍സര്‍ രോഗം കണ്ടെത്തിയത്. കാപ്പിത്തോടിന് 50 മീറ്റര്‍ ചുറ്റളവിലാണ് കരള്‍, ശ്വാസകോശ, കുടല്‍ സംബന്ധമായ കാന്‍സര്‍ രോഗബാധിതര്‍ അധികവും. സൗധാരണ ചെറുപ്പക്കാരിലും പ്രായമായവരിലുമാണ് രോഗം കണ്ടുവരുന്നതെങ്കിലും ഈ പ്രദേശങ്ങളില്‍ കുട്ടികളിലും രോഗലക്ഷണങ്ങള്‍ കണ്ടെത്തുന്നുണ്ടെന്ന്.

പ്രദേശത്ത് ജല മലിനീകരണം ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് പഞ്ചായത്തുകളിലെ വിവിധ തോടുകളുടെ പരിസരത്തുള്ള വീടുകള്‍ കേന്ദ്രീകരിച്ച് പഠനം നടത്തിയിരുന്നു. ഇവയില്‍ കാപ്പിത്തോട്ടത്തിന്റെ സമീപത്ത് താമസിക്കുന്നവര്‍ക്കാണ് കാന്‍സര്‍ രോഗം അധികമായി കണ്ടെത്തിയത്. 13 വര്‍ഡില്‍ തോടിനോട് ചേര്‍ന്നുള്ള 50 മീറ്റര്‍ പരിധിയില്‍ വരുന്ന വീടുകളിലെ 95% ന് മുകളില്‍ വീടുകളിലും കാന്‍സര്‍ ബാധിതരുണ്ടെന്ന് കണ്ടെത്തി.

തോടില്‍ അടിഞ്ഞുകൂടിയ മാലിന്യങ്ങളാണ് രോഗബാധയ്ക്ക് കാരണമെന്നാണ് അധികൃതര്‍ പറയുന്നത്. തോടിന് സമീപത്തുള്ള വീടുകളിലെ ക്കകൂസ് മാലിന്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ കാപ്പിത്തോട്ടത്തിലേക്കാണ് ഒഴുക്കിവിട്ടിരുന്നത്. ഇതിന് പരിഹാരം കണ്ടെങ്കിലും പ്രദേശത്തെ മത്സ്യസംസ്‌ക്കരണ പ്ലാന്റുകളില്‍ നിന്നുള്ള മലിനജലം ഒഴിക്കിവിടുന്നതിന് ഒരു പരിഹാരം കാണനയിട്ടില്ല.

അതിന് പുറമെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാന്റീനിലെ മാലിനജലം കാപ്പിത്തോട്ടിലേക്കാണ് ഒഴുക്കിവിട്ടുന്നതെന്ന് കണ്ടെത്തി. ഇതിന് എത്രയും വേഗം ഒരു പരിഹാരം കണ്ടെത്തിയിലെങ്കില്‍ പ്രദേശത്ത് കാന്‍സര്‍ രോഗികളുടെ എണ്ണ്തതില്‍ ഇനിയും വര്‍ധനവുണ്ടാകുമെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

Exit mobile version