സാക്ഷരത പരീക്ഷ മൂന്ന് തലമുറ ഒന്നിച്ച് എഴുതി

തിരുവനന്തപുരം: സാക്ഷരത പരീക്ഷ മൂന്ന് തലമുറ ഒന്നിച്ച് എഴുതി. കണ്ണമ്മൂല സ്വദേശിയായ പാറുവും മകള്‍ രാഗിണിയും കൊച്ചുമകള്‍ റാണിയുമാണ് പരീക്ഷ ഒന്നിച്ച് എഴുതിയത്. സാക്ഷരത മിഷന്റെ അക്ഷരശ്രീ പദ്ധതിയിലൂടെയാണ് ഇവര്‍ പഠിച്ച് പരീക്ഷ എഴുതിയത്.

തിരുവനന്തപുരം കണ്ണമ്മൂല പുത്തന്‍പാലം കമ്യൂണിറ്റി ഹാളാണ് അപൂര്‍വ്വ കാഴ്ച ഒരുക്കിയത്. വളരെ പ്രതീക്ഷയോടെയാണ് മൂന്ന് പേരും പരീക്ഷ എഴുതിയത്. പഠിച്ച് പരീക്ഷ എഴുതിയ സന്തോഷത്തിലാണ് മൂന്ന് പേരും. ഇപ്പോള്‍ ബസിന്റെ ബോര്‍ഡൊക്കെ സ്വയം വായിക്കാമെന്ന് 80 വയസായ പാറു അമ്മ പറയുന്നു.

പാറുവിന്റെ മകള്‍ രാഗിണി രണ്ടാം ക്ലാസുവരെ പഠിച്ചിട്ടുണ്ട്. പിന്നീട് പഠിത്തം നിര്‍ത്തേണ്ടതായി വന്നു. അമ്മുമ്മ പാറുവിനെ പോലെ കൊച്ചുമകള്‍ റാണിയും സ്‌കൂളില്‍ പോയിട്ടില്ല. ജീവിത സാഹചര്യങ്ങള്‍ കാരണം സ്‌കൂളില്‍ പോകാന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ അക്ഷരശ്രീ പദ്ധതിയിലൂടെ മൂന്ന് പേരും ഒരുമിച്ച് പരീക്ഷ എഴുതിയതിന്റെ സന്തോഷത്തിലാണ്.

Exit mobile version