തിരുവനന്തപുരം മേയര്‍ തെരഞ്ഞെടുപ്പ്; കെ ശ്രീകുമാര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി

സിപിഎം സംസ്ഥാന സമിതിക്ക് ശുപാര്‍ശ കൈമാറി.

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലേക്കുള്ള മേയര്‍ തെരഞ്ഞെടുപ്പില്‍ കെ ശ്രീകുമാര്‍ എല്‍ഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥിയാകും. സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിന്റെതാണ് തീരുമാനം. സിപിഎം സംസ്ഥാന സമിതിക്ക് ശുപാര്‍ശ കൈമാറി.

നവംബര്‍ 12 നാണ് മേയര്‍ തെരഞ്ഞെടുപ്പ്. മേയറായിരുന്ന വികെ പ്രശാന്ത് വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തില്‍ നിന്ന് എംഎല്‍എയായി തെരഞ്ഞെടുത്തതിനെ തുടര്‍ന്നാണ് മേയര്‍ സ്ഥാനം ഒഴിഞ്ഞു കിടക്കുന്നത്.

നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വികെ പ്രശാന്ത് ഒക്ടോബര്‍ 26നാണ് രാജിവെച്ചത്. നിലവില്‍ കോര്‍പ്പറേഷനില്‍ എല്‍ഡിഎഫ് 37, ബിജെപി 35, യുഡിഎഫ് 17 എന്നിങ്ങനെയാണ് കക്ഷിനില.

Exit mobile version