എഴുത്തിന് ഇരുത്തിയ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയ്ക്ക് മലയാളത്തില്‍ കവിതാശകലം സമര്‍പ്പിച്ച് ഇതരസംസ്ഥാന തൊഴിലാളികള്‍! അഭിനന്ദിച്ച് മന്ത്രി

മലയാളം പഠിതാക്കളായ ഇവര്‍ എഴുതിയ കവിത മന്ത്രിയുടെ അടുത്ത് തന്നെ പാടി കേള്‍പ്പിക്കുകയായിരുന്നു.

തിരുവനന്തപുരം: എഴുത്തിനിരുത്തിയ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയ്ക്ക് മലയാളത്തില്‍ കവിതാശകലം സമര്‍പ്പിച്ച് ഇതരസംസ്ഥാന തൊഴിലാളികള്‍. ഒരു വര്‍ഷം മുമ്പാണ് ഇവരെ മഹാനവമിയ്ക്ക് മന്ത്രി എഴുത്തിന് ഇരുത്തിയത്. ഹരിശ്രീ കുറിക്കാനും മാത്രമല്ല, വാക്കുകളുടെ അര്‍ത്ഥം അറിഞ്ഞ് എഴുതാനും അറിയാം എന്ന് തെളിയിച്ചിരിക്കുകയാണ് ഇവര്‍.

മലയാളം പഠിതാക്കളായ ഇവര്‍ എഴുതിയ കവിത മന്ത്രിയുടെ അടുത്ത് തന്നെ പാടി കേള്‍പ്പിക്കുകയായിരുന്നു. പാലക്കടയിലെ വിജ്ഞാനവാടി സാക്ഷരതാ പഠന കേന്ദ്രത്തിലാണ് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി ചങ്ങാതി ഭാഷാപഠന പദ്ധതി നടപ്പിലാക്കുന്നത്. പ്രദേശത്ത് ജോലി ചെയ്യുന്നവരും താമസിക്കുന്നവരുമെല്ലാം മലയാള പഠനത്തിനായി ഇവിടെയുണ്ട്.

എഴുതാനും വായിക്കാനുമെല്ലാം വളരെ വേഗത്തില്‍ തന്നെ പഠിച്ച തൊഴിലാളികളെ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ അഭിനന്ദിച്ചു. പിന്നീട് അവര്‍ക്കൊപ്പം മലയാളത്തിലെ കവിതകള്‍ ഏറ്റു പാടി. ഇടം പദ്ധതിയുടെ ഭാഗമായി പൂര്‍ത്തിയാക്കിയ വീടുകള്‍ സന്ദര്‍ശിച്ച ശേഷമാണ് മന്ത്രി പഠന കേന്ദ്രത്തിലെത്തിയത്.

Exit mobile version