അയോധ്യ വിധിയുടെ മറവില്‍ മതസ്പര്‍ദ്ധ ഉണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് ഡിജിപി

അയോധ്യ വിധിയുടെ മറവില്‍ മതസ്പര്‍ദ്ധ ഉണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന മുന്നറിയിപ്പുമായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ. സമൂഹമാധ്യമങ്ങള്‍ കര്‍ശന നിരീക്ഷണത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം: അയോധ്യ വിധിയുടെ മറവില്‍ മതസ്പര്‍ദ്ധ ഉണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന മുന്നറിയിപ്പുമായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ. സമൂഹമാധ്യമങ്ങള്‍ കര്‍ശന നിരീക്ഷണത്തിലാണെന്നും അദ്ദേഹം പറഞ്ഞു. നബി ദിന റാലികള്‍ക്ക് വിലക്ക് ഇല്ലെങ്കിലും മറ്റ് ജാഥകള്‍ നടത്താന്‍ പാടില്ലന്നും ഡിജിപി മുന്നറിയിപ്പു നല്‍കി.

അയോധ്യ വിധിയുടെ പശ്ചാത്തലത്തില്‍ സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്ക് കേരളാ പോലീസ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. മതസ്പര്‍ധയും സാമുദായിക സംഘര്‍ഷങ്ങളും വളര്‍ത്തുന്ന തരത്തില്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ സന്ദേശങ്ങള്‍ തയ്യാറാക്കി പരത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് സ്റ്റേറ്റ് പോലീസ് മീഡിയ സെന്റര്‍ നേരത്തെ വാര്‍ത്താ കുറിപ്പിലൂടെ മുന്നറിയിപ്പ് നല്‍കിയത്.

ഇത്തരത്തില്‍ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവരെ ഉടനടി കണ്ടെത്തി അറസ്റ്റ് ചെയ്ത് ജാമ്യമില്ലാത്ത വകുപ്പുകള്‍ ചുമത്തി പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കും. ഇതിനുള്ള നിര്‍ദ്ദേശം പോലീസിന്റെ എല്ലാ വിഭാഗത്തിനും നല്‍കിയിട്ടുണ്ട്. മതസ്പര്‍ധ വളര്‍ത്തുന്ന സന്ദേശങ്ങള്‍ ഫോര്‍വേഡ് ചെയ്യുന്നവരെയും അറസ്റ്റ് ചെയ്ത് പ്രോസിക്യൂട്ട് ചെയ്യുന്നതാണ്.

Exit mobile version