എറണാകുളം മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റ സംഭവം; റാഗിങ്ങിനിടെ അല്ലെന്ന് പ്രിന്‍സിപ്പാള്‍

കൊച്ചി: എറണാകുളം മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റത് കുട്ടികള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെയന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. വാദ്യാര്‍ത്ഥിക്ക് പരിക്കേറ്റത് റാഗിങിനിടെയാണെന്ന വാദം പൊളിച്ച്‌കൊണ്ടാണ് സത്യാവസ്ഥാ പുറത്തുവന്നത്. വിദ്യാര്‍ത്ഥി നല്‍കിയ പരാതി പോലീസിന് കൈമാറിയിട്ടുണ്ടെന്നും പ്രിന്‍സിപ്പാള്‍ വിശദമാക്കി.

ബുധനാഴ്ച രാത്രിയാണ് സംഭവം. കോളേജ് ഗ്രൗണ്ടില്‍ ആര്‍ട്‌സ് ഫെസ്റ്റിവല്‍ നടക്കുന്നതിനിടെയാണ് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ തര്‍ക്കം ഉണ്ടായത്. ഇതില്‍ ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിയുടെ ആക്രമണത്തില്‍ മറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഒരു വിദ്യാര്‍ത്ഥിയുടെ മൂക്കിന്റെ പാലത്തിനും പരിക്കേറ്റിട്ടുണ്ടെന്നും പ്രിന്‍സിപ്പാള്‍ പറഞ്ഞു.

തര്‍ക്കത്തിനിടെ ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിയായ അനെക്‌സ് റോണ്‍ ഫിലിപ്പിന് മര്‍ദ്ദനമേറ്റിരുന്നു. അനെക്‌സിന്റെ വലതുകൈയുടെ തോളെല്ലിന് സ്ഥാനഭ്രംശം സംഭവിച്ചു. തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവത്തല്‍ കോളേജ് അന്വേഷണം നടത്തുമെന്നും പ്രിന്‍സിപ്പാള്‍ വിശദമാക്കി. റാഗിങ് ആണ് സംഭവമെന്ന് ബോധ്യപ്പെട്ടാല്‍ അത് പോലീസില്‍ അറിയിക്കുമെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.

Exit mobile version