വില കുറച്ചുകാട്ടി; പൃഥ്വിരാജിന്റെ കാറിന്റെ രജിസ്‌ട്രേഷന്‍ തടഞ്ഞു

നടന്‍ പൃഥ്വിരാജ് പുതുതായി വാങ്ങിയ ആഢംബര കാറിന്റെ രജിസ്‌ട്രേഷന്‍ തടഞ്ഞു. കാറിന്റെ വില കുറച്ചുകാട്ടിയതായി ആര്‍ടിഒ ഓഫീസ് കണ്ടെത്തിയതോടെയാണ് നടപടി. വിലയില്‍ 30 ലക്ഷം രൂപയുടെ വ്യത്യാസമാണ് കണ്ടെത്തിയത്.

കൊച്ചി: നടന്‍ പൃഥ്വിരാജ് പുതുതായി വാങ്ങിയ ആഢംബര കാറിന്റെ രജിസ്‌ട്രേഷന്‍ തടഞ്ഞു. കാറിന്റെ വില കുറച്ചുകാട്ടിയതായി ആര്‍ടിഒ ഓഫീസ് കണ്ടെത്തിയതോടെയാണ് നടപടി. വിലയില്‍ 30 ലക്ഷം രൂപയുടെ വ്യത്യാസമാണ് കണ്ടെത്തിയത്.

രജിസ്‌ട്രേഷനു വേണ്ടി ഡീലര്‍ എറണാകുളം ആര്‍ടി ഓഫീസില്‍ ഓണ്‍ലൈനില്‍ നല്‍കിയ അപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിച്ച ബില്ലില്‍ ആഢംബര കാറിന്റെ വില 1.34 കോടി രൂപയെന്നാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ വാഹനത്തിന്റെ യഥാര്‍ത്ഥ വില 1.64 കോടിയെന്നു കണ്ടെത്തുകയായിരുന്നു. ഇതോടെയാണ് രജിസ്‌ട്രേഷന്‍ തടഞ്ഞത്. 1.64 കോടി രൂപയുടെ ആഢംബര കാറിന് വില 1.34 കോടി രൂപയെന്ന് കുറച്ചുകാണിച്ചാണ് റോഡ് നികുതി അടച്ചത്.

എന്നാല്‍ 30 ലക്ഷം രൂപ ‘സെലിബ്രിറ്റി ഡിസ്‌കൗണ്ട്’ ഇനത്തില്‍ വില കുറച്ചു നല്‍കിയതാണെന്നാണ് ഡീലര്‍ പറയുന്നത്. പക്ഷേ ഡിസ്‌കൗണ്ട് നല്‍കിയാലും ആഡംബര കാറുകള്‍ക്കു യഥാര്‍ത്ഥ വിലയുടെ 21 ശതമാനം നികുതി അടയ്ക്കണമെന്നാണ് നിയമം. അതുകൊണ്ട് ഒമ്പത് ലക്ഷത്തോളം രൂപ കൂടി അടയ്ക്കാതെ വാഹനം രജിസ്‌ട്രേഷന്‍ ചെയ്യാനാകില്ലെന്ന നിലപാടിലാണ് മോട്ടര്‍ വാഹന വകുപ്പ്.

Exit mobile version