ഇത്തവണയും ശബരിമലയില്‍ കുടിവെള്ള പദ്ധതി പൂര്‍ത്തിയാകില്ല; കുടിവെള്ളം ടാങ്കര്‍ ലോറി വഴി എത്തിക്കും

ശബരിമല മണ്ഡല മകര വിളക്ക് തീര്‍ത്ഥാടര്‍ക്ക് ഇത്തവണയും വെള്ളം ടാങ്കര്‍ ലോറി വഴി എത്തിക്കണും. നിലയ്ക്കലില്‍ കുടിവെള്ളത്തിനുള്ള മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായില്ല. സീതത്തോട്- നിലയ്ക്കല്‍ കുടിവെള്ള പദ്ധതി പൂര്‍ത്തീകരിക്കാത്തത് കൊണ്ടാണ് കുടിവെള്ളം പുറത്ത് നിന്ന് കൊണ്ടുവരേണ്ട സാഹചര്യം ഉണ്ടായത്.

2016ല്‍ നബാര്‍ഡിന്റെ സഹായത്തോടെ 200 കോടി രൂപ മുടക്കി കുടിവെള്ള പദ്ധതി ആരംഭിച്ചെങ്കിലും പണി പൂര്‍ത്തിയായില്ല. അതേസമയം കുടിവെള്ളം എത്തിക്കാനുള്ള ടാങ്കര്‍ ലോറി സജ്ജമാക്കിയിട്ടുണ്ട്. കോടികളുടെ ചെലവാണ് ടാങ്കറുകളില്‍ വെള്ളമെത്തിക്കുന്നതിലൂടെ ഉണ്ടാവുക.

കുടിവെള്ളത്തിനായി നിലയ്ക്കലില്‍ അഞ്ച് ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള മൂന്ന് ടാങ്കുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ടാങ്കറുകളില്‍ എത്തിയ്ക്കുന്ന വെള്ളം ഇവിടെ ശേഖരിക്കും. കുടിവെള്ളം ശേഖരിക്കാന്‍ അയ്യായിരം ലിറ്റര്‍ വെള്ളം സംഭരിക്കാന്‍ ശേഷിയുള്ള 300 ഓളം പ്ലാസ്റ്റിക് ടാങ്കുകളും ഒരുക്കിയിട്ടുണ്ട്.

Exit mobile version