സര്‍ക്കാര്‍ എന്നും വിശ്വാസികള്‍ക്കൊപ്പം! ശബരിമല വിഷയത്തില്‍ യാതൊരുവിധ പിടിവാശിയും ആശയക്കുഴപ്പവും സര്‍ക്കാരിനില്ല; മുഖ്യമന്ത്രി

കേരളത്തെ ഇരുണ്ട കാലത്തേക്ക് കൊണ്ടുപോകാനാണ് ചിലരുടെ ശ്രമം

കോഴിക്കോട്: സര്‍ക്കാര്‍ എന്നും വിശ്വാസികള്‍ക്കൊപ്പമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല വിഷയത്തില്‍ സുപ്രീംകോടതി പറയുന്നത് മാത്രമേ സര്‍ക്കാരിന് ചെയ്യാന്‍ കഴിയൂ. ശബരിമലയില്‍ സര്‍ക്കാരിന് യാതൊരുവിധ പിടിവാശിയും ആശയക്കുഴപ്പവും ഇല്ലെന്നും മുഖ്യമന്ത്രി കോഴിക്കോട് പറഞ്ഞു.

ശബരിമലയില്‍ അറസ്റ്റിലായവര്‍ ഭക്തരല്ല. അറസ്റ്റിലായവരുടെ സ്ഥാനമാനങ്ങള്‍ പുറത്ത് വരുന്നുണ്ട്. സംഘര്‍ഷം സൃഷ്ടിക്കാന്‍ മനഃപൂര്‍വ്വം ആളുകളെത്തിയെന്നും, ശബരിമലയില്‍ പ്രശ്‌നമുണ്ടാക്കാന്‍ ആര്‍എസ്എസ് പദ്ധതിയിട്ടിരുന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചു.

കേരളത്തെ ഇരുണ്ട കാലത്തേക്ക് കൊണ്ടുപോകാനാണ് ചിലരുടെ ശ്രമം. ആചാരം മാറിയാല്‍ എന്തോ സംഭവിക്കുമെന്ന് ചിലര്‍ കരുതുന്നു എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ശബരിമലയില്‍ സാധാരണ ഭക്തരെ അറസ്റ്റ് ചെയ്തു എന്ന് പറയാന്‍ കഴിയുമോ? കുഴപ്പം കാണിക്കാന്‍ വരുമ്പോള്‍ അതിന് കൂട്ടുനല്‍ക്കാന്‍ ആകുമോ എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

Exit mobile version