സെക്രട്ടേറിയറ്റ് മന്ദിരത്തിന് 150 വയസ്; കുറിപ്പുമായി മന്ത്രി എകെ ബാലന്‍

പഴമക്കാര്‍ ഹജൂര്‍ കച്ചേരി എന്നു വിളിച്ചിരുന്ന സെക്രട്ടേറിയറ്റിന്റെ വാര്‍ഷികം ആഘോഷിക്കുമ്പോള്‍ അത് ഒരു മന്ദിരത്തിന്റെ വാര്‍ഷികമായി ചുരുക്കിക്കാണാന്‍ പാടില്ല.

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് മന്ദിരത്തിന് 150 വയസ് തികയുകയാണ്. പഴയ തിരുവിതാംകൂറിന്റെ ആധുനികവല്‍ക്കരണത്തിനും പുരോഗതിക്കും നിമിത്തമായും സാക്ഷിയായും വര്‍ത്തിച്ച ഒരു മഹാമന്ദിരത്തിന്റെയും സ്ഥാപനത്തിന്റെയും 150-ാം വാര്‍ഷികം ആഘോഷിക്കുന്ന സന്ദര്‍ഭമാണിതെന്ന് മന്ത്രി എകെ ബാലന്‍ കുറിച്ചു. തിരുക്കൊച്ചിയുടെയും പിന്നീട് കേരളത്തിന്റെയും പുരോഗതിയുടെ സാക്ഷിയായിത്തീര്‍ന്ന കേരള സെക്രട്ടേറിയറ്റിന്റെ ചരിത്രമെന്നു പറയുന്നത് കേരളവികസനത്തിന്റെയുംകൂടി ചരിത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പഴമക്കാര്‍ ഹജൂര്‍ കച്ചേരി എന്നു വിളിച്ചിരുന്ന സെക്രട്ടേറിയറ്റിന്റെ വാര്‍ഷികം ആഘോഷിക്കുമ്പോള്‍ അത് ഒരു മന്ദിരത്തിന്റെ വാര്‍ഷികമായി ചുരുക്കിക്കാണാന്‍ പാടില്ല. തിരുവിതാംകൂറിലെയും തിരുക്കൊച്ചിയിലെയും കേരളത്തിലെയും ജനങ്ങളുടെ ജീവിതത്തെ നിര്‍ണായകമായി സ്വാധീനിച്ച നിരവധി തീരുമാനങ്ങള്‍ ഉടലെടുക്കുന്നത് ഈ സെക്രട്ടേറിയറ്റിന്റെ അകത്തളങ്ങളിലാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അവശ ജനവിഭാഗങ്ങള്‍ക്ക് പ്രവേശനം നിഷേധിക്കുന്ന തീരുമാനമുണ്ടായതും പിന്നീട് അവരെ ഭരണത്തില്‍ പങ്കാളികളാക്കുന്ന തീരുമാനമുണ്ടായതിനും ഈ സെക്രട്ടേറിയറ്റ് മന്ദിരം സാക്ഷിയാണ്. 1935-ല്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ സ്ഥാപിച്ചതും പിന്നോക്ക ജാതിക്കാര്‍ക്ക് 35% സംവരണം ഏര്‍പ്പെടുത്തിയതും ക്ഷേത്രപ്രവേശനവിളംബരം പ്രസിദ്ധപ്പെടുത്തിയതും തുടങ്ങി സ്വാതന്ത്ര്യപൂര്‍വകാലത്തെ ചരിത്രത്തിന്റെ നാഴികക്കല്ലുകളായ നിരവധി ഉത്തരവുകള്‍ ഈ ഭരണസിരാകേന്ദ്രത്തില്‍ നിന്നുമാണ് പ്രസിദ്ധം ചെയ്തതെന്നും അദ്ദേഹം കുറിച്ചു.

നാടുവാഴിഭരണമുണ്ടായിരുന്നപ്പോള്‍ അതിനെയും ജനായത്തഭരണം വന്നപ്പോള്‍ അതിനെയും സംരക്ഷിച്ചു നിറുത്തുന്നത് സെക്രട്ടേറിയറ്റാണ്. അതുകൊണ്ടാണ് സെക്രട്ടേറിയറ്റ് സമൂഹത്തിന്റെ കണ്ണാടിയാണെന്ന് പറയുന്നതെന്ന് മന്ത്രി പറയുന്നു. ജനാധിപത്യമായാലും സോഷ്യലിസമായാലും ഉദ്യോഗസ്ഥന്മാരും സെക്രട്ടേറിയറ്റും അനിവാര്യമാണ്. അതിന്റെ പ്രവര്‍ത്തനശൈലി ജനഹിതമനുസരിച്ച് മാറ്റുക. സെക്രട്ടേറിയറ്റ് ജനങ്ങളെ സേവിക്കാനുള്ളതാണ്.

ജനസൗഹൃദമായ സെക്രട്ടറിയേറ്റാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. കേരളത്തിലെ മൂന്നരക്കോടി ജനങ്ങളുടെ ക്ഷേമവും കരുതലും കേരളത്തിന്റെ പുരോഗതിയുമെല്ലാം രൂപംകൊള്ളുന്നത് സെക്രട്ടറിയേറ്റെന്ന ഈ ഭരണസിരാകേന്ദ്രത്തില്‍ നിന്നാണ്. നവകേരള സൃഷ്ടിക്കുള്ള പ്രയത്നത്തിലാണ് ഈ സര്‍ക്കാര്‍. ആ പ്രവര്‍ത്തനത്തിന് കരുത്ത് പകരുന്നതാകണം സെക്രട്ടറിയേറ്റിന്റെ പ്രവര്‍ത്തനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

പഴയ തിരുവിതാംകൂറിന്റെ ആധുനികവല്‍ക്കരണത്തിനും പുരോഗതിക്കും നിമിത്തമായും സാക്ഷിയായും വര്‍ത്തിച്ച ഒരു മഹാമന്ദിരത്തിന്റെയും സ്ഥാപനത്തിന്റെയും 150-ാം വാര്‍ഷികം ആഘോഷിക്കുന്ന സന്ദര്‍ഭമാണിത്. തിരുക്കൊച്ചിയുടെയും പിന്നീട് കേരളത്തിന്റെയും പുരോഗതിയുടെ സാക്ഷിയായിത്തീര്‍ന്ന കേരള സെക്രട്ടേറിയറ്റിന്റെ ചരിത്രമെന്നു പറയുന്നത് കേരളവികസനത്തിന്റെയുംകൂടി ചരിത്രമാണ്. 1865 ഡിസംബര്‍ 7ന് ആയില്യം തിരുനാള്‍ മഹാരാജാവ് തറക്കല്ലിട്ട ഈ മന്ദിരം 1869 ജൂലൈ 8 ന് അദ്ദേഹം തന്നെയാണ് ഉദ്ഘാടനം ചെയ്തത്.

പഴമക്കാര്‍ ഹജൂര്‍ കച്ചേരി എന്നു വിളിച്ചിരുന്ന സെക്രട്ടേറിയറ്റിന്റെ വാര്‍ഷികം ആഘോഷിക്കുമ്പോള്‍ അത് ഒരു മന്ദിരത്തിന്റെ വാര്‍ഷികമായി ചുരുക്കിക്കാണാന്‍ പാടില്ല. തിരുവിതാംകൂറിലെയും തിരുക്കൊച്ചിയിലെയും കേരളത്തിലെയും ജനങ്ങളുടെ ജീവിതത്തെ നിര്‍ണായകമായി സ്വാധീനിച്ച നിരവധി തീരുമാനങ്ങള്‍ ഉടലെടുക്കുന്നത് ഈ സെക്രട്ടേറിയറ്റിന്റെ അകത്തളങ്ങളിലാണ്.

അവശ ജനവിഭാഗങ്ങള്‍ക്ക് പ്രവേശനം നിഷേധിക്കുന്ന തീരുമാനമുണ്ടായതും പിന്നീട് അവരെ ഭരണത്തില്‍ പങ്കാളികളാക്കുന്ന തീരുമാനമുണ്ടായതിനും ഈ സെക്രട്ടേറിയറ്റ് മന്ദിരം സാക്ഷിയാണ്. 1935-ല്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ സ്ഥാപിച്ചതും പിന്നോക്ക ജാതിക്കാര്‍ക്ക് 35% സംവരണം ഏര്‍പ്പെടുത്തിയതും ക്ഷേത്രപ്രവേശനവിളംബരം പ്രസിദ്ധപ്പെടുത്തിയതും തുടങ്ങി സ്വാതന്ത്ര്യപൂര്‍വകാലത്തെ ചരിത്രത്തിന്റെ നാഴികക്കല്ലുകളായ നിരവധി ഉത്തരവുകള്‍ ഈ ഭരണസിരാകേന്ദ്രത്തില്‍ നിന്നുമാണ് പ്രസിദ്ധം ചെയ്തത്.
നാടുവാഴിഭരണമുണ്ടായിരുന്നപ്പോള്‍ അതിനെയും ജനായത്തഭരണം വന്നപ്പോള്‍ അതിനെയും സംരക്ഷിച്ചു നിറുത്തുന്നത് സെക്രട്ടേറിയറ്റാണ്.

അതുകൊണ്ടാണ് സെക്രട്ടേറിയറ്റ് സമൂഹത്തിന്റെ കണ്ണാടിയാണെന്ന് പറയുന്നത്. ജനാധിപത്യമായാലും സോഷ്യലിസമായാലും ഉദ്യോഗസ്ഥന്മാരും സെക്രട്ടേറിയറ്റും അനിവാര്യമാണ്. അതിന്റെ പ്രവര്‍ത്തനശൈലി ജനഹിതമനുസരിച്ച് മാറ്റുക. സെക്രട്ടേറിയറ്റ് ജനങ്ങളെ സേവിക്കാനുള്ളതാണ്. ജനസൗഹൃദമായ സെക്രട്ടറിയേറ്റാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. കേരളത്തിലെ മൂന്നരക്കോടി ജനങ്ങളുടെ ക്ഷേമവും കരുതലും കേരളത്തിന്റെ പുരോഗതിയുമെല്ലാം രൂപംകൊള്ളുന്നത് സെക്രട്ടറിയേറ്റെന്ന ഈ ഭരണസിരാകേന്ദ്രത്തില്‍ നിന്നാണ്. നവകേരള സൃഷ്ടിക്കുള്ള പ്രയത്നത്തിലാണ് ഈ സര്‍ക്കാര്‍. ആ പ്രവര്‍ത്തനത്തിന് കരുത്ത് പകരുന്നതാകണം സെക്രട്ടറിയേറ്റിന്റെ പ്രവര്‍ത്തനവും.

Exit mobile version