വാളയാര്‍ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ കുടുംബം ഹൈക്കോടതിയിലേക്ക്

വാളയാറിലെ പെണ്‍കുട്ടികളുടെ ദുരൂഹ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ കുടുംബം ഹൈക്കോടതിയിലേക്ക്.

പാലാക്കാട്: വാളയാറിലെ പെണ്‍കുട്ടികളുടെ ദുരൂഹ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ കുടുംബം ഹൈക്കോടതിയിലേക്ക്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഉടന്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് മരിച്ച പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു.

രണ്ടുദിവസത്തിനുള്ളില്‍ ഹൈക്കോടതിയില്‍ ഇതിനുള്ള അപ്പീല്‍ ഫയല്‍ ചെയ്യും. ഇതിനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ടെന്നും പെണ്‍കുട്ടികളുടെ അമ്മ കൂട്ടിച്ചേര്‍ത്തു.

ഹൈക്കോടതിയിലെ അഭിഭാഷകരെ നേരില്‍ കണ്ട് ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കും. കൂടാതെ, അന്വേഷണത്തിന് വേണ്ട എല്ലാ സഹായവും ചെയ്തു തരാം എന്ന് മുഖ്യമന്ത്രി തങ്ങള്‍ക്ക് നേരിട്ട് ഉറപ്പ് തന്നിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

Exit mobile version