പോലീസ് നിയന്ത്രണങ്ങള്‍ക്കെതിരെ സന്നിധാനത്ത് അയ്യപ്പ ഭക്തന്മാരുടെ പ്രതിഷേധം; എല്ലാവര്‍ക്കും വിരിവയ്ക്കാന്‍ അനുവാദം വേണമെന്ന് ആവശ്യം

സന്നിധാനം: ശബരിമല വലിയനടപ്പന്തലില്‍ അയ്യപ്പ ഭക്തന്മാരുടെ പ്രതിഷേധം. നൂറുകണക്കിന് ആളുകളാണ് കുത്തിയിരുന്ന് പ്രതിഷേധിക്കുന്നത്. ശബരിമലയില്‍ പോലീസ് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ക്കെതിരെയാണ് പ്രതിഷേധം. എല്ലാവര്‍ക്കും വിരിവയ്ക്കാന്‍ അനുവാദം നല്‍കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

നിരോധനാജ്ഞ നിലനില്‍ക്കുന്ന പ്രദേശമാണെന്നും അറസ്റ്റ് ചെയ്യേണ്ടിവരുമെന്നും പോലീസ് അറിയിച്ചു. തുടര്‍ന്നും പിരിഞ്ഞ് പോകാതിരുന്ന പ്രതിഷേധക്കാരോട് പോലീസ് ഉദ്യോഗസ്ഥര്‍ സമാധാന പരമായി ചര്‍ച്ച നടത്തി.എന്നാല്‍ ചര്‍ച്ചയും വിജയിക്കാതെ വന്നതിനാല്‍ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

Exit mobile version