സംസ്ഥാനത്തിലെ നിയമസംവിധാനം തകര്‍ന്നു; മാവോയിസ്റ്റുകളുടെ മരണത്തിന് പിന്നാലെ സര്‍ക്കാരിനെ വിമര്‍ശിച്ച് വിഎം സുധീരന്‍

തിരുവനന്തപുരം: അട്ടപ്പാടിയില്‍ മാവോയിസ്റ്റുകളുടെ മരണത്തിന് പിന്നാലെ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് വിഎം സുധീരന്‍. നിലവില്‍ മാവോയിസ്റ്റുകളുടെ ശൈലിയാണ് സംസ്ഥാന സര്‍ക്കാറും പിന്തുടരുന്നതെന്നും കോണ്‍ഗ്രസ് നേതാവ് കുറ്റപ്പെടുത്തി.

അട്ടപ്പാടിയിലെ മാവോയിസ്റ്റുകളുടെ മരണത്തിലും വാളയാര്‍ കേസിലും ഭരണപക്ഷ പാര്‍ട്ടികളില്‍ നിന്ന് പോലും സര്‍ക്കാര്‍ പ്രതിഷേധം നേരിടുന്നതിനിടെയാണ് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവും വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത്. മാവോയിസ്റ്റുകള്‍ മരിച്ചത് വ്യാജ ഏറ്റുമുട്ടലില്‍ ആണെന്നാണ് ഉയരുന്ന ആരോപണം.

എന്നാല്‍ മുഖ്യമന്ത്രി ഇന്നലെ നിയമസഭയില്‍ ഈ ആരോപണങ്ങള്‍ നിഷേധിച്ചിരുന്നു. വ്യാജ ഏറ്റുമുട്ടലല്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത് തെറ്റെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തുറന്നടിച്ചു.

Exit mobile version