മഴ തുടരന്നു; സംസ്ഥാനത്ത് പത്ത് ജില്ലകളില്‍ കൂടി ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു

ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

തിരുവനന്തപുരം: കേരളത്തില്‍ കനത്ത മഴ തുടരുന്നതിനാല്‍ 10 ജില്ലകളില്‍ കൂടി ഓറഞ്ച് പ്രഖ്യാപിച്ചു. ഒപ്പം നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍കോട് എന്നീ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചു.

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ചുഴലിക്കാറ്റ് മുന്നറിയിപ്പ് കേന്ദ്രം പുറപ്പെടുവിച്ച ഏറ്റവും പുതിയ ബുള്ളറ്റിന്‍ പ്രകാരം നിലവില്‍ ലക്ഷദ്വീപിലെ അമിനിദിവിയില്‍ തെക്ക് കിഴക്കായി 30 കിമീ ദൂരത്തിലും മിനിക്കോയിയില്‍ നിന്ന് 300 കിലോമീറ്റര്‍ ദൂരത്തും വടക്ക് കവരത്തിയില്‍ നിന്ന് 60 കിമീ ദൂരത്തും കോഴിക്കോട് നിന്ന് പടിഞ്ഞാറ് 300 കിമീ ദൂരത്തുമായാണ് ചുഴലിക്കാറ്റിന്റെ സ്ഥാനം.

ഇന്ന് ഉച്ചയ്ക്ക് മുന്‍പ് ‘മഹ’ ചുഴലിക്കാറ്റ് കൂടുതല്‍ കരുത്ത് പ്രാപിച്ച് ശക്തമായ ചുഴലിക്കാറ്റ് ആയി മാറുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ശേഷമുള്ള 24 മണിക്കൂറില്‍ മഹാ വീണ്ടും ശക്തി വര്‍ധിച്ച് അതിശക്തമായ ചുഴലിക്കാറ്റ് ആയി മാറാനാണ് സാധ്യത.

Exit mobile version