2020ലെ എസ്എസ്എല്‍സി പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു

ഹയര്‍ സെക്കണ്ടറി, വോക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷകളും ഈ ദിവസങ്ങളില്‍ നടക്കും.

തിരുവനന്തപുരം: 2020ലെ എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 10 മുതല്‍ 26 വരെ നടത്തും. വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

ഹയര്‍ സെക്കണ്ടറി, വോക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷകളും ഈ ദിവസങ്ങളില്‍ നടക്കും. ഇത് ആദ്യമായാണ് മൂന്ന് പരീക്ഷകളും ഒരേ സമയം നടത്തുന്നത്.

കഴിഞ്ഞ അധ്യായന വര്‍ഷം മുതല്‍ എസ്എസ്എല്‍സി, ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ ഒരുമിച്ച് നടത്തുമെന്ന് കരുതിയിരുന്നെങ്കിലും പരീക്ഷകള്‍ ഒരുമിച്ച് നടത്താന്‍ സാധിച്ചിരുന്നില്ല.

Exit mobile version