മത്സ്യബന്ധനത്തിന് പോയ ബോട്ട് മുങ്ങി; ഒരാള്‍ മരിച്ചു

അഴീക്കോട്: അഴീക്കോട് മത്സ്യബന്ധന ബോട്ട് മുങ്ങി ഒരാള്‍ മരിച്ചു. ആലപ്പുഴ സ്വദേശി ജോഷിയാണ് ബോട്ട് മുങ്ങി മരിച്ചത്. സീ കിംഗ് എന്ന ബോട്ടാണ് കടലില്‍ വെച്ച് മുങ്ങിയത്. ബോട്ടില്‍ ജോഷിയെ കൂടാതെ നാല് പേര്‍ ഉണ്ടായിരുന്നു. അപകടത്തില്‍ നിന്നും ഇവരെ രക്ഷപ്പെടുത്തി.

അഴീക്കോട് നിന്നും രാവിലെ പുറപ്പെട്ടതായിരുന്നു ബോട്ട്. മത്സ്യബന്ധനത്തിന് പോയ സീ കിംഗ് എന്ന ബോട്ട് കടലില്‍ വെച്ച് മുങ്ങുകയായിരുന്നു. എന്നാല്‍ അപകടത്തിന്റെ കാരണം വ്യക്തമല്ല. ബോട്ടില്‍ അഞ്ചുപേരാണ് ഉണ്ടായിരുന്നത് എന്നാണ് ലഭിച്ച റിപ്പോര്‍ട്ട്. ഇതില്‍ നാല് പേരെ രക്ഷപ്പെടുത്തി. എന്നാല്‍ ജോഷിയെ കണ്ടെത്താനായില്ല. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. ജോഷിയുടെ മൃതദേഹം പറവൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.

അതേസമയം സംസ്ഥാനത്ത് ചില ജില്ലകളില്‍ കഴിഞ്ഞ ദിവസം ശക്തമായ മഴയായിരുന്നു. രാവിലെയും രാത്രിയുമാണ് മഴ ശക്തിപ്രാപിക്കുന്നത്. മഴയെയും കാറ്റിനെയും തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിരുന്നു.

Exit mobile version