ആംബുലന്‍സിന് മുന്‍പില്‍ സാഹസിക പ്രകടനം നടത്തി കീരി

കോട്ടയം; ആംബുലന്‍സ് അടക്കമുള്ള നിരവധി വാഹനങ്ങള്‍ക്ക് മുന്‍പില്‍ തടസമായി നിന്ന് കീരി. നടുറോഡില്‍ വെച്ചായിരുന്നു കീരിയുടെ സാഹസിക പ്രകടനം. നടുറോട്ടില്‍ ഇരുപ്പുറപ്പിച്ചതിനാല്‍ ഏറെ നേരം ഗതാഗത തടസവും ഉണ്ടായി.

കോട്ടയം നടുറോട്ടില്‍ വെച്ചായിരുന്നു സംഭവം. ഇതിന് പിന്നാലെ കോട്ടയം നഗരത്തിലുണ്ടായ ഗതാഗത കുരിക്ക് ചെറുതായിരുന്നില്ല. നഗരത്തില്‍ രണ്ട് ആംബുലന്‍സാണ് കീരി കാരണം വഴിയില്‍പ്പെട്ടത്. കൂടാതെ മറ്റു വാഹനങ്ങളും പെട്ടു എന്ന് തന്നെ പറയാം. കോട്ടയം നഗരത്തിലെ മദര്‍ തെരേസ റോഡില്‍ വെച്ചായിരുന്നു കീരി റോഡില്‍ നിന്നത്.

ഗതാഗത തടസ്സം രൂക്ഷമായപ്പോള്‍ ആംബുലന്‍സ് ഡ്രൈവര്‍ കീരിയെ വടികൊണ്ട് എടുത്തെറിഞ്ഞുനോക്കി. എന്നിട്ടും പേടിയില്ലാതെ റോഡില്‍ തന്നെ ഇരുപ്പുറപ്പിച്ച കീരി. അവസാന നിമിഷം എങ്ങോട്ടോ ഓടി പോവുകയായിരുന്നു.

Exit mobile version