ശബരിമലയില്‍ പോലീസ് ഭരണമാണ് നടക്കുന്നത്, ആചാരം പാലിച്ച് വരുന്നവരുടെ അറസ്റ്റ് അപകടമുണ്ടാക്കും; ജി സുകുമാരന്‍ നായര്‍

ശബരിമലയില്‍ നടക്കുന്നത് പോലീസ് ഭരണമാണെന്നും സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു

തിരുവനന്തപുരം: ശബരിമലയില്‍ ആചാരം പാലിച്ച് വരുന്നവരെ അറസ്റ്റ് ചെയ്യുന്നത് അപകടമുണ്ടാക്കുമെന്നും ഇത് സ്ഥിതി സങ്കീര്‍ണ്ണമാക്കുമെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. ശബരിമലയില്‍ നടക്കുന്നത് പോലീസ് ഭരണമാണെന്നും സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു. യുദ്ധസമാനമായ രീതിയില്‍ പോലീസിനെ വിന്യസിച്ചു. പ്രശ്‌നങ്ങള്‍ക്ക് കാരണം തിരക്കിട്ട് വിധി നടപ്പാക്കാനുള്ള തീരുമാനമാണെന്നും സുകുമാരന്‍ നായര്‍ കുറ്റപ്പെടുത്തി.

അതേസമയം നിലയ്ക്കലില്‍ അറസ്റ്റിലായ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ കൊട്ടാരക്കര സബ്ജയിലില്‍ എത്തിച്ചു. ഇന്നലെ വൈകിട്ട് കസ്റ്റഡിയിലെടുത്ത സുരേന്ദ്രനെ പത്തനംതിട്ട ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. പോലീസ് ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയെന്നതടക്കമുള്ള ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയായിരുന്നു സുരേന്ദ്രന്റെ അറസ്റ്റ്.

Exit mobile version