ജനപ്രിയ സിനിമകളുടെ ശില്‍പി ഐവി ശശി വിടപറഞ്ഞിട്ട് രണ്ട് വര്‍ഷം; കുറിപ്പുമായി മന്ത്രി എകെ ബാലന്‍

കലാസംവിധായകന്‍, തിരക്കഥാകൃത്ത്, ഛായാഗ്രാഹക സഹായി എന്നിങ്ങനെ സിനിമാ നിര്‍മ്മാണത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ച് പരിചയം നേടിയ ശേഷമാണ് സംവിധാന രംഗത്ത് എത്തിയത്.

തിരുവനന്തപുരം: ജനപ്രിയ സിനിമകളുടെ ശില്‍പിയായ ഐവി ശശി വിടപറഞ്ഞിട്ട് ഇന്നേയ്ക്ക് രണ്ട് വര്‍ഷം തികയുകയാണ്. ഈ ദിനത്തില്‍ അനുസ്മരണ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് മന്ത്രി എകെ ബാലന്‍. മദ്രാസ് സ്‌കൂള്‍ ഓഫ് ആര്‍ട്സില്‍ നിന്ന് ചിത്രകലയില്‍ ഡിപ്ലോമ നേടിയ ശേഷമാണ് ഐവി ശശി സിനിമയിലെത്തിയത്.

കലാസംവിധായകന്‍, തിരക്കഥാകൃത്ത്, ഛായാഗ്രാഹക സഹായി എന്നിങ്ങനെ സിനിമാ നിര്‍മ്മാണത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ച് പരിചയം നേടിയ ശേഷമാണ് സംവിധാന രംഗത്ത് എത്തിയത്. സംവിധാനം ചെയ്ത ചിത്രങ്ങളില്‍ ഭൂരിപക്ഷവും ആസ്വാദകര്‍ വിജയിപ്പിച്ചു. കേരളത്തിലെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമായ ജെസി ഡാനിയേല്‍ പുരസ്‌കാരത്തിന് അര്‍ഹനായി.

മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് രണ്ടു തവണ നേടി. സാമൂഹ്യ പ്രസക്തിയുള്ള ഇതിവൃത്തമായിരുന്നു അദ്ദേഹം സ്വീകരിച്ചത്. മലയാള ചലച്ചിത്ര മേഖലക്ക് വിലമതിക്കാനാവാത്ത സംഭാവനകള്‍ നല്‍കിയ ഐവി ശശിയുടെ ഓര്‍മ്മക്കു മുന്നില്‍ ആദരാഞ്ജലികളെന്ന് മന്ത്രി കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

ജനപ്രിയ സിനിമകളുടെ ശില്‍പിയായ ശ്രീ. ഐ.വി ശശി അന്തരിച്ചിട്ട് രണ്ട് വര്‍ഷം തികയുന്നു. മദ്രാസ് സ്‌കൂള്‍ ഓഫ് ആര്‍ട്സില്‍ നിന്ന് ചിത്രകലയില്‍ ഡിപ്ലോമ നേടിയ ശേഷമാണ് ശ്രീ. ഐ.വി ശശി സിനിമയിലെത്തിയത്. കലാസംവിധായകന്‍, തിരക്കഥാകൃത്ത്, ഛായാഗ്രാഹക സഹായി എന്നിങ്ങനെ സിനിമാ നിര്‍മാണത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ച് പരിചയം നേടിയ ശേഷമാണ് സംവിധായകനായത്. സംവിധാനം ചെയ്ത ചിത്രങ്ങളില്‍ ഭൂരിപക്ഷവും ആസ്വാദകര്‍ വിജയിപ്പിച്ചു. കേരളത്തിലെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമായ ജെ.സി ഡാനിയേല്‍ പുരസ്‌കാരത്തിന് അര്‍ഹനായി. മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് രണ്ടു തവണ നേടി. സാമൂഹ്യ പ്രസക്തിയുള്ള ഇതിവൃത്തമായിരുന്നു അദ്ദേഹം സ്വീകരിച്ചത്. മലയാള ചലച്ചിത്ര മേഖലക്ക് വിലമതിക്കാനാവാത്ത സംഭാവനകള്‍ നല്‍കിയ ശ്രീ. ഐ. വി ശശിയുടെ ഓര്‍മ്മക്കു മുന്നില്‍ ആദരാഞ്ജലി.

Exit mobile version