പതിനായിരം കടന്ന് വികെ പ്രശാന്തിന്റെ ലീഡ്

പോസ്റ്റല്‍ വോട്ട് എണ്ണി തുടങ്ങിയപ്പോള്‍ തന്നെ വികെ പ്രശാന്ത് ലീഡ് നിലനിര്‍ത്തിയിരുന്നു.

തിരുവനന്തപുരം: എല്‍ഡിഎഫ് നേതൃത്വത്തിന്റെയും വികെ പ്രശാന്തിന്റെയും കണക്കു കൂട്ടലുകള്‍ തെറ്റിച്ച് ഫലങ്ങള്‍. പതിനായിരം കടന്നിരിക്കുകയാണ് അദ്ദേഹത്തിന്റെ ലീഡ്. 11800വോട്ടുകള്‍ക്കാണ് ഇപ്പോള്‍ അദ്ദേഹം മുന്നിട്ട് നില്‍ക്കുന്നത്. വന്‍ മുന്നേറ്റമാണ് എല്‍ഡിഎഫിന് വട്ടിയൂര്‍ക്കാവില്‍ ലഭിച്ചത്.

പോസ്റ്റല്‍ വോട്ട് എണ്ണി തുടങ്ങിയപ്പോള്‍ തന്നെ വികെ പ്രശാന്ത് ലീഡ് നിലനിര്‍ത്തിയിരുന്നു. ശേഷമുള്ള ഓരോ റൗണ്ടുകളിലും വ്യക്തമായ ലീഡാണ് അദ്ദേഹം നിലനിര്‍ത്തി പോരുന്നത്. ലീഡ് 15ല്‍ എത്തുമോ എന്ന പ്രതീക്ഷയിലാണ് നേതൃത്വവും നേതാവ് വികെ പ്രശാന്തും. ഈ തെരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തല്‍ കൂടിയാണെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകള്‍ ശരിവെയ്ക്കുന്നതാണ് ഫലങ്ങള്‍.

പലയിടത്തും യുഡിഎഫിന്റെ കോട്ടകള്‍ തകര്‍ത്താണ് എല്‍ഡിഎഫ് മുന്നേറ്റം നടത്തിയത്. മൂന്നിടത്ത് യുഡിഎഫ് സീറ്റ് പിടിച്ചുവെങ്കിലും വന്‍ വോട്ട് ചോര്‍ച്ചയാണ് നേതൃത്വത്തിന് ലഭിച്ചത്. വന്‍ നേട്ടം കൊയ്യാന്‍ എല്‍ഡിഎഫിന് സാധിച്ചിട്ടുണ്ട്. ഇത് ഭരണ നേട്ടങ്ങള്‍ പ്രതിഫലിച്ചുവെന്ന് തന്നെയാണ് എല്‍ഡിഎഫ് നേതൃത്വവും പറയുന്നത്.

Exit mobile version