വട്ടിയൂര്‍ക്കാവില്‍ വിജയം ഉറപ്പിച്ച് എല്‍ഡിഎഫ്; വികെ പ്രശാന്തിന്റെ ലീഡ് 7000കടന്നു, തോല്‍വി സമ്മതിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മോഹന്‍കുമാര്‍

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്ത് നിന്ന എല്‍ഡിഎഫ് ആണ് ഇത്തവണ അട്ടിമറി വിജയം ഉറപ്പിക്കുന്നത്.

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ വിജയം ഉറപ്പിച്ച് എല്‍ഡിഎഫ്. തിരുവനന്തപുരം മേയറായിരുന്ന വികെ പ്രശാന്തിന്റെ ലീഡ് 7000 കടന്നു. ഇതോടെ വിജയത്തിന്റെ ആഹ്ലാദ പ്രകടനവും ആരംഭിച്ചു കഴിഞ്ഞു. ലീഡ് 5000കടന്നതോടെ നേതൃത്വവും വികെ പ്രശാന്തും വിജയം ഉറപ്പിച്ചു കഴിഞ്ഞു. ഇത്തവണ യുഡിഎഫ് കോട്ടകളും തകര്‍ത്താണ് എല്‍ഡിഎഫ് മുന്നേറ്റം നടത്തുന്നത്. 7325 വോട്ടുകള്‍ക്കാണ് ഇപ്പോള്‍ മുന്നിട്ട് നില്‍ക്കുന്നത്.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്ത് നിന്ന എല്‍ഡിഎഫ് ആണ് ഇത്തവണ അട്ടിമറി വിജയം ഉറപ്പിക്കുന്നത്. യുഡിഎഫിന്റെ പല കോട്ടകളും പൊളിച്ചാണ് എല്‍ഡിഎഫ് വിജയം ഉറപ്പിക്കുന്നത്. തുടക്കം മുതല്‍ വിജയ പ്രതീക്ഷയുണ്ടെന്ന വികെ പ്രശാന്തിനെ വാക്കുകള്‍ ശരിവെയ്ക്കുന്നതാണ് ശേഷമുള്ള ഫലസൂചനകളും. ഇത് സര്‍ക്കാരിന്റെയും തിരുവനന്തപുരം നഗരസഭയുടെയും പ്രവര്‍ത്തനങ്ങളുടെ ഫലമാണ് ഈ വിജയമെന്ന് വികെ പ്രശാന്ത് പ്രതികരിച്ചിരുന്നു.

യുഡിഎഫിന് വന്‍ തോതില്‍ വോട്ട് കുറയുന്ന കാഴ്ചയാണ് കാണുന്നത്. വന്‍ തോതിലാണ് വോട്ട് ചോര്‍ച്ച നടന്നിരിക്കുന്നത്. എല്‍ഡിഎഫിന് ഇത് വലിയ നേട്ടം തന്നെയാണെന്നാണ് നേതൃത്വവും അറിയിക്കുന്നത്. എന്നാല്‍ തോല്‍വി സമ്മതിക്കുന്നതായി യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മോഹന്‍കുമാര്‍ പ്രതികരിച്ചു. തെരഞ്ഞെടുപ്പ് മുന്‍പില്‍ കണ്ട് വികെ പ്രശാന്ത് മുന്‍കൂട്ടി പ്രചാരണം തുടങ്ങിയെന്നായിരുന്നു നേതാവ് പറഞ്ഞത്. പ്രളയകാലത്തെ സേവനവും ചര്‍ച്ചയായെന്ന് മോഹന്‍കുമാര്‍ പറയുന്നു.

Exit mobile version