ലീഡുയര്‍ത്തി വികെ പ്രശാന്ത്; 2000 കടന്നു, വിജയ പ്രതീക്ഷയില്‍ എല്‍ഡിഎഫ്

2552 വോട്ടിനാണ് ഇപ്പോള്‍ മുന്നിട്ട് നില്‍ക്കുന്നത്.

തിരുവനന്തപുരം: മൂന്ന് മുന്നണികളും ഏറെ പ്രതീക്ഷ വെച്ച മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. കൂടുതലും വിജയ പ്രതീക്ഷയില്‍ നിന്നത് യുഡിഎഫ് ആണ്. എന്നാല്‍ ഈ കണക്ക് കൂട്ടലുകള്‍ എല്ലാം തെറ്റിച്ച് വന്‍ മുന്നേറ്റമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വികെ പ്രശാന്ത് നടത്തുന്നത്. രണ്ടാം റൗണ്ട് പിന്നിടുമ്പോള്‍ വികെ പ്രശാന്തിന്റെ ലീഡ് രണ്ടായിരം കടന്നു. 2552 വോട്ടിനാണ് ഇപ്പോള്‍ മുന്നിട്ട് നില്‍ക്കുന്നത്.

യുഡിഎഫിന് വന്‍ തോതില്‍ വോട്ട് കുറയുന്ന കാഴ്ചയാണ് കാണുന്നത്. വന്‍ തോതിലാണ് വോട്ട് ചോര്‍ച്ച നടന്നിരിക്കുന്നത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തേയ്ക്ക് പോയ എല്‍ഡിഎഫിന് ഇത്തവണ വന്‍ മുന്നേറ്റമാണ് നടത്താന്‍ കഴിയുന്നത്. ഇത് വലിയ നേട്ടം തന്നെയാണെന്നാണ് നേതൃത്വവും അറിയിക്കുന്നത്. ലീഡ് നില രണ്ടായിരം കടന്നതോടെ വിജയ പ്രതീക്ഷയിലാണ് എല്‍ഡിഎഫ്.

പ്രളയകാലത്തെ വികെ പ്രശാന്തിന്റെ ഇടപെടലും തിരുവനന്തപുരത്ത് നടത്തിയ ഓരോ പ്രവര്‍ത്തനങ്ങളും വാര്‍ത്തയില്‍ ഇടംപിടിച്ചിരുന്നു. ഇതെല്ലാമാണ് വട്ടിയൂര്‍ക്കാവിലെ എല്‍ഡിഎഫ് മുന്നേറ്റത്തിന് വഴിതെളിച്ചത്.

Exit mobile version