യുഡിഎഫിന്റെ കണക്കുകള്‍ തെറ്റിച്ച് വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫ് മുന്നേറ്റം; പ്രതീക്ഷയോടെ വികെ പ്രശാന്ത്, രണ്ടാം റൗണ്ടിലും ലീഡ് നിലനിര്‍ത്തുന്നു

യുഡിഎഫിന് വന്‍ തോതില്‍ വോട്ട് കുറയുന്ന കാഴ്ചയാണ് ആദ്യ ഫല സൂചനകള്‍ നല്‍കുന്നത്.

തിരുവനന്തപുരം: മൂന്ന് മുന്നണികളും ഏറെ പ്രതീക്ഷ വെച്ച മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. കൂടുതലും വിജയ പ്രതീക്ഷയില്‍ നിന്നത് യുഡിഎഫ് ആണ്. എന്നാല്‍ നേതൃത്വത്തിന്റെ കണക്കു കൂട്ടലുകള്‍ തെറ്റുന്ന കാഴ്ചയാണ് ആദ്യ റൗണ്ടില്‍ കണ്ടത്. ഇവിടെ എല്‍ഡിഎഫ് മുന്നേറ്റമാണ് നടക്കുന്നത്.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വികെ പ്രശാന്ത് രണ്ടാം റൗണ്ട് ഫലം എണ്ണുമ്പോഴും വന്‍ മുന്നേറ്റം തന്നെയാണ് കാഴ്ച വെയ്ക്കുന്നത്. ഇപ്പോള്‍ 638 വോട്ടിനാണ് വികെ പ്രശാന്ത് മുന്നിട്ട് നില്‍ക്കുന്നത്. യുഡിഎഫിന് വന്‍ തോതില്‍ വോട്ട് കുറയുന്ന കാഴ്ചയാണ് ആദ്യ ഫല സൂചനകള്‍ നല്‍കുന്നത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തേയ്ക്ക് പോയ എല്‍ഡിഎഫിന് വന്‍ മുന്നേറ്റമാണ് വട്ടിയൂര്‍ക്കാവില്‍ ലഭിക്കുന്നത്.

Exit mobile version