അഡ്വക്കേറ്റ് ജനറല്‍ സിപി സുധാകര്‍ പ്രസാദിന് ക്യാബിനറ്റ് പദവി നല്‍കാന്‍ മന്ത്രിസഭാ യോഗ തീരുമാനം

ഇതോടെ മന്ത്രിമാര്‍ക്കു പുറമേ ക്യാബിനറ്റ് പദവി ലഭിച്ചവരുടെ എണ്ണം അഞ്ചായി.

തിരുവനന്തപുരം: അഡ്വക്കേറ്റ് ജനറല്‍ സിപി സുധാകര്‍ പ്രസാദിന് ക്യാബിനറ്റ് പദവി നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം എടുത്തത്. ഇതോടെ മന്ത്രിമാര്‍ക്കു പുറമേ ക്യാബിനറ്റ് പദവി ലഭിച്ചവരുടെ എണ്ണം അഞ്ചായി.

നിയമവകുപ്പിന്റെ ശുപാര്‍ശ പരിഗണിച്ചാണ് നടപടി. ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍, മുന്നോക്ക സമുദായ കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ള, സര്‍ക്കാര്‍ ചീഫ് വിപ്പ് ആര്‍ രാജന്‍, ഡല്‍ഹിയിലെ സംസ്ഥാന പ്രതിനിധി സമ്പത്ത് എന്നിവര്‍ക്കാണ് നിലവില്‍ ക്യാബിനറ്റ് റാങ്കുള്ളത്.

സംസ്ഥാന കായികമേളയ്ക്കിടെ ഹാമര്‍ വീണ് മരിച്ച അഫീലിന്റെ കുടുംബത്തിന് പത്തുലക്ഷം രൂപ ധനസഹായം നല്‍കാനും, മോട്ടോര്‍ വാഹനനിയമത്തിലെ ഉയര്‍ന്ന പിഴത്തുക കുറയ്ക്കാനുള്ള തീരുമാനത്തിനും മന്ത്രിസഭായോഗം അംഗീകാരം നല്‍കി.

Exit mobile version