നിര്‍ത്താതെ കുരച്ച വളര്‍ത്ത് നായയെ യുവാവ് വീട്ടില്‍ കയറി വെട്ടി; സംഭവം ഇങ്ങനെ

നിര്‍ത്താതെ കുരച്ചതിന്റെ പേരില്‍ വളര്‍ത്ത് നായയെ യുവാവ് വീട്ടില്‍ കയറി വടിവാള്‍കൊണ്ട് വെട്ടിയതായി പരാതി. സംഭവത്തില്‍ നന്നൂര്‍ പല്ലവിയില്‍ അജിത് (40), സഹോദരന്‍ അനില്‍ (35) എന്നിവര്‍ക്കെതിരെ തിരുവല്ല പോലീസ് കേസെടുത്തു.

കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം. അജിത് റോഡിലൂടെ പോവുമ്പോള്‍ വീട്ടില്‍ നിന്നും വളര്‍ത്ത് നായ നിര്‍ത്താതെ കുരച്ചു. കുര നിര്‍ത്താതെ വന്നപ്പോള്‍ ഇയാള്‍ വീട്ടില്‍ കയറി നായയെ വെട്ടുകയായിരുന്നു. ശബ്ദം കേട്ട് ഓടി വന്ന വീട്ടുടമ്മയെയും ഇയാള്‍ മര്‍ദ്ദിച്ചതായി പരാതിയില്‍ പറയുന്നു.

മടങ്ങിപ്പോയ അജിത് സഹോദരന്‍ അനിലുമായി തിരിച്ചെത്തി വീണ്ടും ആക്രമണം നടത്തിയെന്ന് പോലീസ് പറഞ്ഞു. നായയുടെ ശരീരത്തില്‍ 5 വെട്ടുകള്‍ ഉണ്ട്. മുറിവേറ്റ നായയെ വീട്ടുകാര്‍ മൃഗാശുപത്രിയില്‍ എത്തിച്ച് ചികിത്സിച്ചു. സന്തോഷ് കുമാറിന്റെ കാര്‍, ടിവി, വീട്ടുപകരണങ്ങള്‍ എന്നിവയും നശിപ്പിച്ചതായും പരാതിയുണ്ട്. സംഭവത്തില്‍ പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

ഐശ്വര്യ ഭവനില്‍ സന്തോഷ് കുമാറിന്റെ വളര്‍ത്തു നായയെയാണ് ഇയാള്‍ വെട്ടിയത്. സംഭവത്തില്‍ മൃഗാവകാശ സമിതിയായ എസ്പിസിഎയും (സൊസൈറ്റി ഫോര്‍ ദ് പ്രിവന്‍ഷന്‍ ഓഫ് ക്രുവല്‍റ്റി ടു അനിമല്‍സ്) കേസെടുത്തിട്ടുണ്ട്.

Exit mobile version