കനത്ത മഴയെതുടര്‍ന്ന് വിവിധ പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദ് ചെയ്തു

തിരുവനന്തപുരം; സംസ്ഥാനത്ത് തുലാവര്‍ഷമെത്തിയതോടെ മഴ കനക്കുന്നു. കനത്ത മഴയെതുടര്‍ന്ന് വിവിധ ട്രെയിനുകള്‍ റദ്ദ് ചെയ്തു. എറണാകുളം വഴിയുള്ള ട്രെയിന്‍ ഗതാഗതവും താറുമാറായി.

മഴ ശക്തി പ്രാപിച്ചതോടെ എറണാകുളം നോര്‍ത്ത്, സൌത്ത് റെയില്‍വേ സ്റ്റേഷനുകളിലെ ട്രാക്കുകളില്‍ വെള്ളം കയറി. പല പാസഞ്ചര്‍ ട്രെയിനുകളും റദ്ദാക്കി. തിരുവനന്തപുരത്ത് നിന്നും എറണാകുളം വഴിയുള്ള ട്രെയിനുകള്‍ വൈകി ഓടുകയാണ്.

റദ്ദാക്കിയ പാസഞ്ചര്‍ ടെയിനുകള്‍; 56384 ആലപ്പുഴ – എറണാകുളം, 56381 എറണാകുളം- കായംകുളം, 56382 കായംകുളം- എറണാകുളം, 56387 എറണാകുളം – കായംകുളം, 56388 കായംകുളം -എറണാകുളം, 56379 എറണാകുളം – ആലപ്പുഴ, വേണാട് എക്‌സ്പ്രസ് – (തിരുവനന്തപുരം – ഷൊര്‍ണൂര്‍) എറണാകുളം നോര്‍ത്ത് വഴി തിരിച്ചുവിട്ടു. 56392 കൊല്ലം – എറണാകുളം പാസഞ്ചര്‍ തൃപ്പുണിത്തുറയില്‍ സര്‍വീസ് അവസാനിപ്പിച്ചു.

Exit mobile version