അവര്‍ക്കിപ്പോള്‍ ഇഷ്ടം കോഴിയിറച്ചി അവശിഷ്ടങ്ങളും വറുത്ത മത്സ്യങ്ങളും; ഗോവയില്‍ അലഞ്ഞുനടക്കുന്ന പശുക്കള്‍ മാംസഭുക്കുകളായി മാറിയെന്ന് ബിജെപി മന്ത്രി

മാംസഭക്ഷണത്തില്‍ നിന്ന് മോചിപ്പിക്കാന്‍ മൃഗഡോക്ടര്‍മാരെ നിയോഗിച്ചതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പനജി: ഗോവയില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്ന പശുക്കള്‍ മാംസഭുക്കുകളായി മാറിയെന്ന് സംസ്ഥാന മാലിന്യസംസ്‌കരണ മന്ത്രി മൈക്കിള്‍ ലോബോ. സസ്യഭക്ഷണം മാത്രം കഴിക്കുന്ന പശുക്കള്‍ ഇപ്പോള്‍ മാംസഭക്ഷണം മാത്രമാണ് കഴിക്കുന്നതെന്ന് അദ്ദേഹം പറയുന്നു.

സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയായ കലാന്‍ഗുട്ടെയില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്ന 76 പശുക്കളെ അടുത്തിടെ ഗോശാലയിലേക്കു മാറ്റിപ്പാര്‍പ്പിച്ചിരുന്നു. എന്നാല്‍, ഇവയൊന്നും സസ്യഭക്ഷണം കഴിക്കുന്നില്ല, പകരം കോഴിയിറച്ചിയുടെ അവശിഷ്ടങ്ങള്‍, വറുത്ത മത്സ്യം എന്നിവയാണ് കഴിക്കുന്നതെന്ന് മന്ത്രി പറയുന്നു. മാംസഭക്ഷണത്തില്‍ നിന്ന് മോചിപ്പിക്കാന്‍ മൃഗഡോക്ടര്‍മാരെ നിയോഗിച്ചതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Exit mobile version