ഹോട്ടല്‍ കടലക്കറിയില്‍ ഒച്ച്; വിവാദമായതോടെ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ ഹോട്ടല്‍ പൂട്ടിച്ചു

തിരുവനന്തപുരം; ഹോട്ടല്‍ ഭക്ഷണത്തില്‍ നിന്നും ഒച്ചിനെ കിട്ടിയ സംഭവം പരാതിയായതോടെ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെത്തി ഹോട്ടല്‍ പൂട്ടിച്ചു. തിരുവനന്തപുരം വഴുതക്കാട്ടെ ഐശ്വര്യഹോട്ടലിലാണ് സംഭവം. ഹോട്ടലിലെ പ്രഭാത ഭക്ഷണത്തില്‍ നിന്നുമാണ് ഒച്ചിനെ കിട്ടിയത്.

കഴക്കൂട്ടം സ്വദേശിയായ യുവതിക്കാണ് പ്രഭാത ഭക്ഷണത്തില്‍ നിന്നും ഒച്ചിനെ കിട്ടിയത്. ഭക്ഷണം പകുതി പിന്നിട്ടപ്പോഴാണു കറിയില്‍ വെന്തു ചുരുങ്ങി തോടോടു കൂടി ഒച്ചിനെ കണ്ടത്.

സംഭവം ഹോട്ടല്‍ മാനേജരെ അറിയിച്ചു. എന്നാല്‍ ക്ഷമ പറഞ്ഞ് ഒതുക്കി തീര്‍ക്കാനുള്ള ഒരു ശ്രമമാണ് ഹോട്ടല്‍ ഉടമയില്‍ നിന്നും ഉണ്ടായത്. ഇതിന് തെയ്യാറാവാതെ യുവതി ഭക്ഷ്യസുരക്ഷാ വകുപ്പിനും കോര്‍പറേഷനും പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ ഹോട്ടലില്‍ നടത്തിയ പരിശോധനയില്‍ വൃത്തിഹീനമായ രീതിയിലാണു പാചകമെന്ന് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

Exit mobile version