അഴിമതി കാട്ടിയാല്‍ വീട്ടില്‍ കിടന്ന് ഉറങ്ങാന്‍ പറ്റാത്ത അവസ്ഥയാകും; സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് താക്കീതുമായി മുഖ്യമന്ത്രി

സര്‍ക്കാര്‍ ഓഫീസുകളില്‍ ആവശ്യങ്ങളുമായി വരുന്നവരാണ് യജമാനന്‍മാര്‍. ഉദ്യോഗസ്ഥരല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു

തിരുവനന്തപുരം: അഴിമതിക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് താക്കീതുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അഴിമതി കാട്ടിയാല്‍ വീട്ടില്‍ കിടന്ന് ഉറങ്ങാന്‍ പറ്റാത്ത അവസ്ഥയാകുമെന്നും സര്‍ക്കാര്‍ ഭദ്രമായി പണിത കെട്ടിടത്തില്‍ കിടക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ ഓഫീസുകളില്‍ ആവശ്യങ്ങളുമായി വരുന്നവരാണ് യജമാനന്‍മാര്‍. ഉദ്യോഗസ്ഥരല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥര്‍ ജനസേവകരാണെന്ന കാര്യം മറന്നുപോകരുതെന്നും, യാഥാര്‍ത്ഥ യജമാനന്മാരെ ഭൃത്യരായി കാണരുതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

അഴിമതി കാട്ടിയാല്‍ വീട്ടില്‍ കിടന്നുറങ്ങാന്‍ പറ്റാത്ത അവസ്ഥയാകും. ചെറുതായാലും വലുതായാലും അഴിമതി, അഴിമതി തന്നെ. അഴിമതിക്കാര്‍ സര്‍ക്കാര്‍ ഭദ്രമായി പണിത കെട്ടിടത്തില്‍ കിടക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.

Exit mobile version