എന്‍എസ്എസ് നിലപാട് വട്ടിയൂര്‍ക്കാവില്‍ തിരിച്ചടിയാവില്ല; വികെ പ്രശാന്ത്

വട്ടിയൂര്‍ക്കാവിലെ രാഷ്ട്രീയത്തിന് അതീതമായി ചിന്തിക്കുന്ന പൊതുസമൂഹം ഇത്തവണ എല്‍ഡിഎഫിന് വോട്ട് ചെയ്യുമെന്നും വികെ പ്രശാന്ത് പറഞ്ഞു.

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവിലെ എന്‍എസ്എസ് നിലപാട് തനിക്കു തിരിച്ചടിയാവില്ലെന്ന് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി വികെ പ്രശാന്ത്. ഏഴായിരത്തില്‍ അധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നും വികെ പ്രശാന്ത് പറഞ്ഞു.

ശബരിമലയല്ല, മണ്ഡലത്തിലെ റോഡുകളിലെ കുഴിയടയ്ക്കുന്ന കാര്യമാണ് ചര്‍ച്ച ചെയ്യേണ്ടതെന്നും പ്രശാന്ത് പറഞ്ഞു. എന്‍എസ്എസില്‍ വ്യത്യസ്ത രാഷ്ട്രീയ നിലപാടുകള്‍ ഉള്ളവരുണ്ട്. അതിനാല്‍ തന്നെ എന്‍എസ്എസ് വോട്ടുകളും ലഭിക്കും. ഒരു തീരുമാനവും ആര്‍ക്കും അടിച്ചേല്‍പ്പിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

വട്ടിയൂര്‍ക്കാവിലെ രാഷ്ട്രീയത്തിന് അതീതമായി ചിന്തിക്കുന്ന പൊതുസമൂഹം ഇത്തവണ എല്‍ഡിഎഫിന് വോട്ട് ചെയ്യുമെന്നും വികെ പ്രശാന്ത് പറഞ്ഞു. നിശബ്ദ പ്രചാരണത്തിന്റെ ദിവസമായ ഇന്ന് പള്ളികള്‍ കേന്ദ്രീകരിച്ചാണ് വികെ പ്രശാന്ത് പ്രചരണം നടത്തുന്നത്.

Exit mobile version