മതപരമായ ചടങ്ങുകളില്ല, തികച്ചും ലളിതം; എസ്എഫ്ഐ മുന്‍ സംസ്ഥാന പ്രസിഡന്റ് ജെയ്ക്ക് സി തോമസ് വിവാഹിതനായി

മാതാപിതാക്കള്‍ എടുത്ത് നല്‍കിയ ചുവന്ന ഹാരം വധുവരന്മാര്‍ പരസ്പരം അണിയുകയായിരുന്നു.

കോട്ടയം: എസ്എഫ്‌ഐ മുന്‍ സംസ്ഥാന പ്രസിഡന്റും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗവുമായ ജെയ്ക്ക് സി തോമസ് വിവാഹിതനായി. തികച്ചും ലളിതമായ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും, മന്ത്രി തോമസ് ഐസകും പങ്കെടുത്തു. വിവാഹം ലളിതമാക്കി എന്നു മാത്രമല്ല, മതപരമായ എല്ലാ ചടങ്ങുകളും ഒഴിവാക്കിയായിരുന്നു വിവാഹം.

മാതാപിതാക്കള്‍ എടുത്ത് നല്‍കിയ ചുവന്ന ഹാരം വധുവരന്മാര്‍ പരസ്പരം അണിയുകയായിരുന്നു. ചെങ്ങളം സ്രാമ്പിക്കല്‍ എസ്‌ജെ തോമസിന്റെയും ലീന തോമസിന്റെയും മകള്‍ ഗീതു തോമസിനാണ് ജെയ്ക്ക് മാല ചാര്‍ത്തിയത്. സിപിഎം കോട്ടയം ജില്ലാ കമ്മറ്റി അംഗം കൂടിയായ ജെയ്ക്ക് കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ പുതുപ്പള്ളിയില്‍ സ്ഥാനാര്‍ത്ഥി കൂടിയായിരുന്നു.

കോട്ടയം സിഎംഎസ് കോളേജിലെ ബിരുദ പഠന കാലത്ത് കോളേജ് മാനേജ്മെന്റിനെതിരെ നടത്തിയ സമരത്തിലൂടെയാണ് ജെയ്ക്ക് ശ്രദ്ധ നേടുന്നത്. തുടര്‍ന്ന് എസ്എഫ്‌ഐ കോട്ടയം ജില്ല പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ് എന്നി നിലകളില്‍ പ്രവര്‍ത്തിക്കുകയും ചെയ്തു.

Exit mobile version