ശ്രീവിദ്യയുടെ ഓര്‍മ്മയ്ക്ക് മുന്നില്‍ ആദരാഞ്ജലി; 13-ാം ഓര്‍മ്മദിനത്തില്‍ കുറിപ്പുമായി മന്ത്രി എകെ ബാലന്‍

ലോകത്ത് നിന്ന് മണ്‍മറഞ്ഞുവെങ്കിലും അഭിനയിച്ചു ജീവിച്ച നൂറുകണക്കിന് സിനിമകളിലൂടെ ശ്രീവിദ്യ ഇന്നും പ്രേക്ഷകഹൃദയത്തില്‍ ജീവിക്കുന്നുണ്ട്.

തിരുവനന്തപുരം: മലയാളത്തിന്റെ ശ്രീ എന്ന വിശേഷണമുള്ള താരമായിരുന്നു നടി ശ്രീവിദ്യ. ഇന്ന് ആ ശ്രീ മാഞ്ഞു പോയിട്ട് വര്‍ഷം 13 തികയുകയാണ്. ഈ ഓര്‍മ്മ ദിനത്തില്‍ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് മന്ത്രി എകെ ബാലന്‍. മലയാള സിനിമയിലെ പ്രൗഢ സാന്നിധ്യമായിരുന്ന അഭിനേത്രി ശ്രീമതി ശ്രീവിദ്യ അന്തരിച്ചിട്ട് 13 വര്‍ഷം തികയുന്നുവെന്ന് അദ്ദേഹം കുറിച്ചു.

മികച്ച സംഗീതജ്ഞ കൂടിയായിരുന്ന ശ്രീവിദ്യ മലയാളത്തില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അഭിനയിക്കുകയും മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം നേടുകയും ചെയ്തിട്ടുണ്ട്. കന്നട, തമിഴ്, ഹിന്ദി ഭാഷകളിലെ സിനിമകളിലും അഭിനയിച്ചു. വെല്ലുവിളി നിറഞ്ഞ ഏത് വേഷവും അഭിനയിച്ച് ഫലിപ്പിക്കാനുള്ള കഴിവാണ് അവരെ വ്യത്യസ്തയാക്കിയത്. ശ്രീവിദ്യയുടെ ഓര്‍മ്മക്കു മുന്നില്‍ ആദരാഞ്ജലിയെന്ന് മന്ത്രി കുറിച്ചു.

ലോകത്ത് നിന്ന് മണ്‍മറഞ്ഞുവെങ്കിലും അഭിനയിച്ചു ജീവിച്ച നൂറുകണക്കിന് സിനിമകളിലൂടെ ശ്രീവിദ്യ ഇന്നും പ്രേക്ഷകഹൃദയത്തില്‍ ജീവിക്കുന്നുണ്ട്. വശ്യമായ ഗ്രാമീണ സൗന്ദര്യം അനുകരിക്കാനാവാത്ത അഭിനയത്തികവ്, ഇതായിരുന്നു ശ്രീവിദ്യയെ മറ്റുള്ളവയില്‍ നിന്ന് വ്യത്യസ്തയാക്കിയത്. മലയാളത്തില്‍ മാത്രമല്ല ദക്ഷിണേന്ത്യ മുഴുവന്‍ അംഗീകരിക്കപ്പെട്ട താരം കൂടിയായിരുന്നു ശ്രീവിദ്യ.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

മലയാള സിനിമയിലെ പ്രൗഢ സാന്നിധ്യമായിരുന്ന അഭിനേത്രി ശ്രീമതി. ശ്രീവിദ്യ അന്തരിച്ചിട്ട് 13 വര്‍ഷം തികയുന്നു. മികച്ച സംഗീതജ്ഞ കൂടിയായിരുന്ന ശ്രീവിദ്യ മലയാളത്തില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അഭിനയിക്കുകയും മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം നേടുകയും ചെയ്തിട്ടുണ്ട്.

കന്നട, തമിഴ്, ഹിന്ദി ഭാഷകളിലെ സിനിമകളിലും അഭിനയിച്ചു. വെല്ലുവിളി നിറഞ്ഞ ഏത് വേഷവും അഭിനയിച്ച് ഫലിപ്പിക്കാനുള്ള കഴിവാണ് അവരെ വ്യത്യസ്തയാക്കിയത്. ശ്രീവിദ്യയുടെ ഓര്‍മ്മക്കു മുന്നില്‍ ആദരാഞ്ജലി.

Exit mobile version