നടന്‍ മോഹന്‍ലാലിന് ഹൈക്കോടതിയുടെ നോട്ടീസ്

ആനക്കൊമ്പ് കേസിലൂടെ പൊതുജനമധ്യത്തില്‍ തനിക്കുള്ള പ്രതിച്ഛായ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നും ആരോപണം ഉണ്ട്.

കൊച്ചി: ആനക്കൊമ്പ് കേസില്‍ നടന്‍ മോഹന്‍ലാലിന് ഹൈക്കോടതിയുടെ നോട്ടീസ്. ആനക്കൊമ്പ് സൂക്ഷിച്ചതിന് മോഹന്‍ലാലിനെതിരെ വനം വകുപ്പ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം നടക്കുന്നില്ലെന്ന് കാണിച്ച് നല്‍കിയ ഹര്‍ജിയിലാണ് താരത്തിന് ഹൈക്കോടതി നോട്ടീസ് അയച്ചിരിക്കുന്നത്.

ആനക്കൊമ്പ് കേസില്‍ മോഹന്‍ലാല്‍ ഒന്നാംപ്രതിയാണെന്ന് കാണിച്ച് കഴിഞ്ഞ മാസമാണ് പെരുമ്പാവൂര്‍ കോടതിയില്‍ വനം വകുപ്പ് കുറ്റപത്രം സമര്‍പ്പിച്ചത്. എന്നാല്‍ ഇതിനെതിരെ കഴിഞ്ഞ ദിവസവും മോഹന്‍ലാലും രംഗത്ത് വന്നിരുന്നു. ആനക്കൊമ്പ് കൈവശം സൂക്ഷിക്കുന്നതിന് മുന്‍കാല പ്രാബല്യത്തോടെ അനുമതിയുണ്ടെന്നും ഈ സാഹചര്യത്തില്‍ വനംവകുപ്പ് തനിക്കെതിരേ സമര്‍പ്പിച്ച കുറ്റപത്രം നിലനില്‍ക്കില്ലെന്നുമാണ് താരം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞത്.

ആയതിനാല്‍ ഈ കേസ് നിലനില്‍ക്കില്ലെന്നും താരം പറഞ്ഞിരുന്നു. കൂടാതെ ആനക്കൊമ്പ് കേസിലൂടെ പൊതുജനമധ്യത്തില്‍ തനിക്കുള്ള പ്രതിച്ഛായ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നും ആരോപണം ഉണ്ട്. ഇതിനെല്ലാം പുറമെയാണ് കോടതി താരത്തിന് നോട്ടീസ് അയച്ചിരിക്കുന്നത്.

Exit mobile version