ഊബര്‍ ടാക്‌സി ഡ്രൈവറുടെ തലക്കടിച്ച് കാര്‍ തട്ടിയെടുത്തു; സംഭവം തൃശ്ശൂരില്‍

തൃശ്ശൂര്‍ ആമ്പലൂര്‍ ദിവാന്ജി മൂലലയില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം

തൃശ്ശൂര്‍: തൃശ്ശൂരില്‍ ഊബര്‍ ടാക്‌സി ഡ്രൈവറെ ആക്രമിച്ച് കാര്‍ തട്ടിയെടുത്തു. തൃശ്ശൂര്‍ ആമ്പലൂര്‍ ദിവാന്ജി മൂലലയില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ആക്രമത്തിന് പരിക്കേറ്റ ഊബര്‍ ടാക്‌സി ഡ്രൈവര്‍ കരുവാപ്പട്ടി സ്വദേശി രാജേഷ് ഈശുപത്രിയില്‍ ചികിത്സയിലാണ്. ഇന്ന് പുലര്‍ച്ചെ പുതുക്കാട്ടേക്ക് ഓട്ടം വിളിച്ചവരാണ് ആക്രമിച്ചതെന്ന് ഡ്രൈവറായ രാജേഷ് പറഞ്ഞു.

തലക്കടിച്ച് പരിക്കേല്‍പ്പിച്ച ശേഷം രാജേഷിനെ റോഡില്‍ തള്ളിയിട്ട് കാര്‍ തട്ടിയെടുക്കുകയായിരുന്നു. പിന്നീട് പുതുക്കാട് പോലീസില്‍ ഡ്രൈവര്‍ വിവരമറിയച്ചതോടെ കാലടിയില്‍ വച്ച് പോലീസ് വാഹനം പിടികൂടി. എന്നാല് പ്രതികള്‍ പോലീസിനെ വെട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. പ്രതികളെക്കുറിച്ച് കൂടുതല്‍ വിവരം ശേഖരിച്ച് വരികയാണ് പോലീസ് അറിയിച്ചു. രണ്ടു പേരാണ് കാറില്‍ കയറിയതെന്ന് രാജേഷ് പറഞ്ഞു.

Exit mobile version